എസ്.ഡി.പി.ഐ പ്രതിഷേധ സംഗമം

കണ്ണൂർ: ബാബരി മസ്ജിദ് സംഘപരിവാര അക്രമികള്‍ തകര്‍ത്തെറിഞ്ഞതി​ൻെറ വാര്‍ഷികദിനമായ ഡിസംബര്‍ ആറിന് 'ബാബരിദിനമായി' ആചരിക്കുന്നതി​ൻെറ ഭാഗമായി എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി കണ്ണൂർ സിറ്റിയിൽ പ്രതിഷേധസംഗമം നടത്തി. ജില്ല പ്രസിഡൻറ്​ എ.സി. ജലാലുദ്ദീൻ ഉദ്​ഘാടനം ചെയ്തു. കണ്ണൂർ മണ്ഡലം പ്രസിഡൻറ്​ ശംസുദ്ദീൻ മൗലവി അധ്യക്ഷത വഹിച്ചു. വുമൺ ഇന്ത്യ മൂവ്മൻെറ്​ സംസ്ഥാന സെക്രട്ടറി സുഫീറ അലി അക്ബർ, കാമ്പസ്‌ ഫ്രണ്ട് സംസ്ഥാന സമിതി അംഗം മുഹമ്മദ്‌ റിഫ, ജില്ല സെക്രട്ടറി പി.ടി.വി. ഷംസീർ എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.