മുഖ്യമന്ത്രി കോവിഡും രാഷ്​ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു –കെ. മുരളീധരന്‍ എം.പി

മാഹി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ ഭരണത്തിനെതിരായ വിധിയെഴുത്താകും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുഫലമെന്ന് കെ. മുരളീധരന്‍ എം.പി പറഞ്ഞു. യു.ഡി.എഫ് -ആര്‍.എം.പി നേതൃത്വം നല്‍കുന്ന ജനകീയമുന്നണി അഴിയൂര്‍ പഞ്ചായത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മുഖ്യമന്ത്രി കോവിഡിനെ പോലും രാഷട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ്​. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയുള്ള വിജിലൻസ് അന്വേഷണം രാഷ്​ട്രീയപ്രേരിതമാണ്. പ്രതിപക്ഷ നേതാക്കൾക്കെതിരെ കൂട്ടത്തോടെ കള്ളക്കേസെടുക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കെ. അന്‍വര്‍ഹാജി അധ്യക്ഷത വഹിച്ചു. കോട്ടയില്‍ രാധാകൃഷ്ണന്‍, ലിനീഷ്, പ്രദീപ് ചോമ്പാല, സി. സുഗതന്‍, പി. ബാബുരാജ്, ഇസ്മയില്‍ ഏറാമല, ഇ.ടി. അയൂബ് എന്നിവർ സംസാരിച്ചു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.