പ്രചാരണ സാമഗ്രികൾ നശിപ്പിച്ചു

ന്യൂ മാഹി: പഞ്ചായത്തിൽ യു.ഡി.എഫ്, വെൽഫെയർ പാർട്ടി, സ്വതന്ത്ര സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകളും പോസ്​റ്ററുകളും നശിപ്പിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം പത്താം വാർഡിലെ വെൽഫെയർ പാർട്ടി സ്​ഥാനാർഥി പി.കെ.വി. സാലിഹി​ൻെറ പ്രചാരണ ബോർഡുകൾ നശിപ്പിക്കപ്പെട്ടു. ഈച്ചി, പെരുമുണ്ടേരി ഭാഗത്തും ചോയ്യാൻകണ്ടി - കൊളപ്പാൽ റോഡിലും സ്​ഥാപിച്ച ബോർഡുകളാണ് നശിപ്പിച്ചത്. എട്ടാം വാർഡിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്​ഥാനാർഥി എ.പി. ഷബാനിയുടെ പ്രചാരണ സാമഗ്രികളും നശിപ്പിക്കപ്പെട്ടു. പള്ളിപ്രം -റെയിൽവേ പാലം റോഡിലും പെരിങ്ങാടി - ഒളവിലം റോഡിലെ ചെട്ട്യാർ പീടികക്ക് സമീപവും സ്ഥാപിച്ച സാമഗ്രികളാണ് വ്യാപകമായി നശിപ്പിച്ചത്. സംഭവത്തിൽ യു.ഡി.എഫ്-വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രതിഷേധിച്ചു. പരാജയഭീതി പൂണ്ട എൽ.ഡി.എഫ് മന:പൂർവം സമൂഹത്തിൽ സംഘർഷം സൃഷ്​ടിക്കാൻ ശ്രമിക്കുകയാണെന്ന് യോഗം ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.