തലശ്ശേരി സൗത്ത് അറബിക് കലാമേള: ബ്രണ്ണനും കൊടുവള്ളിയും ചാമ്പ്യന്മാർ

തലശ്ശേരി: കാലിക്കറ്റ് സർവകലാശാലയുടെ സഹകരണത്തോടെ കെ.എ.ടി.എഫ് സംഘടിപ്പിച്ച തലശ്ശേരി സൗത്ത് ഉപജില്ല ഓൺലൈൻ അറബി കലാമേളയിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഗവ.ബ്രണ്ണൻ ഹയർസെക്കൻഡറിയും ഹൈസ്കൂൾ വിഭാഗത്തിൽ കൊടുവള്ളി ഗവ.വൊേക്കഷനൽ ഹയർസെക്കൻഡറിയും ചാമ്പ്യന്മാരായി. യു.പി വിഭാഗത്തിൽ കൊടുവള്ളി ഗവ.വൊേക്കഷനൽ ഹയർസെക്കൻഡറിയും എൽ.പി വിഭാഗത്തിൽ ചാലിൽ സൻെറ് പീറ്റേഴ്സ് യു.പിയുമാണ് ചാമ്പ്യന്മാർ. വിവിധ വിഭാഗങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച വിദ്യാലയങ്ങൾ: ഹയർസെക്കൻഡറി വിഭാഗം: തിരുവങ്ങാട് ജി.എച്ച്.എസ്.എസ്, മുബാറക് എച്ച്.എസ്.എസ്. ഹൈസ്കൂൾ വിഭാഗം: തിരുവങ്ങാട് ജി.എച്ച്.എസ്.എസ്, മുബാറക് എച്ച്.എസ്.എസ്. യു.പി വിഭാഗം: സൻെറ് പീറ്റേഴ്സ് യു.പി ചാലിൽ, അൻവാരിയ എൽ.പി മട്ടാമ്പ്രം. എൽ.പി വിഭാഗം: അൻവാരിയ എൽ.പി മട്ടാമ്പ്രം, പുന്നോൽ മാപ്പിള എൽ.പി. ജില്ല, സംസ്ഥാനതലം വരെയുള്ള മത്സരങ്ങളിൽ വിദേശ പ്രതിനിധികളുടെ സാന്നിധ്യമുണ്ടാകും. ഡിസംബർ 18 അന്താരാഷ്​ട്ര അറബിക് ദിനത്തി‍ൻെറ ഭാഗമായാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. വിദേശ പ്രതിനിധികളുടെ കൈയ്യൊപ്പോടെയുള്ള സർട്ടിഫിക്കറ്റ് യൂനിവേഴ്സിറ്റി നൽകും. മത്സരത്തിന് ഹംസ മയ്യിൽ, പി.െക. ഫൈസൽ, മൻസൂർ അവേലത്ത്, ഹാരിസ് വാണിമേൽ, സി.എച്ച്. കരീം, റമീസ് പാറാൽ, എം.കെ. മുനീറ, ഷമീന മമ്പറം, ശഫീഖ് പൈങ്ങോട്ടായി, ഷബാന അസ്മ, സാബിറ, റീന, സമീറ, ആയിഷ, സി.ഒ.ടി. മുഹമ്മദ് അക്രം, നിയാസ്, അഫ്സൽ, സി.പി. ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.