മാസ്ക് ഷീൽഡ് വിതരണം

ഇരിട്ടി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്​ഥർക്കും പൊലീസ് ഉദ്യോഗസ്​ഥർക്കും മാധ്യമപ്രവർത്തകർക്കും ചെയ്തു. ഇരിട്ടി മർച്ചൻറ് അസോസിയേഷ​ൻെറ നേതൃത്വത്തിലായിരുന്നു വിതരണം. റവന്യൂ അധികൃതർക്ക് നൽകുന്ന ഷീൽഡ് ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരന് പ്രസിഡൻറ്​ അയ്യൂബ് പൊയിലൻ കൈമാറി. മാധ്യമ പ്രവർത്തകർക്കുള്ള മാസ്​ക്​ ഇരിട്ടി പ്രസ് ഫോറം പ്രസിഡൻറ്​ ഇ. സദാനന്ദനും പൊലീസ് ഉദ്യോഗസ്ഥർക്കുള്ള മാസ്ക് ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിലിനും കൈമാറി. മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ് അയ്യൂബ് പൊയിലൻ, ജോസഫ് വർഗീസ്, കെ.പി. നാസർ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.