പോസ്​റ്ററുകൾ നശിപ്പിച്ചതിൽ പ്രതിഷേധിച്ചു

കണ്ണൂർ: ജില്ലയിൽ വെൽഫെയർ പാർട്ടി മത്സരിക്കുന്ന വിവിധ ഭാഗങ്ങളിൽ സ്ഥാനാർഥികളുടെ പ്രചാരണ പോസ്​റ്ററുകൾ നശിപ്പിക്കുന്നതിനെതിരെ വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് യോഗം പ്രതിഷേധിച്ചു. തലശ്ശേരി മുനിസിപ്പാലിറ്റി കുഴിപ്പങ്ങാടിൽ മത്സരിക്കുന്ന സീനത്ത് അബ്​ദുസലാം, പുന്നോൽ ഈസ്​റ്റിലെ സമീറ ഉസ്മാൻ, ന്യൂ മാഹിയിലെ പി.വി. സ്വാലിഹ്, തലമുണ്ട ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ ഷാക്കിറ ടീച്ചർ, പാപ്പിനിശ്ശേരി പഞ്ചായത്ത്‌ അറത്തിൽ വാർഡിലെ ഇ.കെ. സാജിദ് തുടങ്ങിയവരുടെ പ്രചാരണ പോസ്​റ്ററുകളാണ് നശിപ്പിച്ചത്​. യോഗത്തിൽ ജില്ല പ്രസിഡൻറ്​ സൈനുദ്ദീൻ കരിവെള്ളൂർ അധ്യക്ഷത വഹിച്ചു. പള്ളിപ്രം പ്രസന്നൻ, ഷാഹിന ലത്തീഫ്, എൻ.എം. ഷഫീഖ്, ഫൈസൽ മാടായി, സാജിത സജീർ, സി. ഇംതിയാസ്, കെ.പി. മുനീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.