സി.പി.എം വർഗീയത പ്രചരിപ്പിച്ച്​ വോട്ടുപിടിക്കാൻ ശ്രമിക്കുന്നു –യു.ഡി.എഫ്

മാണിയൂർ: പരാജയഭീതി കാരണം കുറ്റ്യാട്ടൂർ പഞ്ചായത്തിൽ സി.പി.എം വർഗീയത പ്രചരിപ്പിച്ച്​ വോട്ട് പിടിക്കാൻ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് പഞ്ചായത്ത്‌ കമ്മിറ്റി. വർഷങ്ങളായി പഞ്ചായത്ത്‌ ഭരിച്ചിട്ടും വികസനം നടപ്പാക്കാത്ത സി.പി.എമ്മിനെതിരെ ജനരോഷം ശക്തമാണ്. ഇതിനാലാണ് സി.പി.എം വർഗീയ കാർഡിറക്കി കളിക്കുന്നതെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത്‌ യു.ഡി.എഫ് ചെയർമാൻ ഹാഷിം ഇളമ്പയിൽ, കൺവീനർ പി.വി. സതീശൻ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.