യു.ഡി.എഫ് പ്രകടന പത്രിക പ്രകാശനം

തളിപ്പറമ്പ്: പരിയാരം ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് പ്രകടന പത്രിക തളിപ്പറമ്പ് പ്രസ് ഫോറം ഹാളിൽ ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി പ്രകാശനം ചെയ്​തു. ജില്ലയിൽ 15 മുതൽ 20 പഞ്ചായത്തുവരെ എൽ.ഡി.എഫിൽനിന്ന്​ ഇപ്രാവശ്യം യു.ഡി.എഫ് പിടിച്ചെടുക്കുമെന്നും വികസന നിഷ്ക്രിയത്വമാണ് സി.പി.എം ഭരിക്കുന്ന പരിയാരം അടക്കമുള്ള പഞ്ചായത്തുകളിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂർ പ്രകടനപത്രിക ഏറ്റുവാങ്ങി. എൻ. കുഞ്ഞിക്കണ്ണൻ, പി.വി. അബ്​ദുൽ ഷുക്കൂർ, ഇ.ടി. രാജീവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.