വിമത സ്ഥാനാർഥികളെയും ഭാരവാഹികളെയും സസ്പെൻഡ് ചെയ്തു

കണ്ണൂർ: കോർപറേഷനിൽ വിമതന്മാരായി മത്സരിക്കുന്ന സ്ഥാനാർഥികൾക്കെതിരെ കോൺഗ്രസ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. കാനത്തൂർ ഡിവിഷനിൽ മത്സരിക്കുന്ന കെ. സുരേശൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കെ. അനീഷ് കുമാർ എന്നിവരെയും താളിക്കാവ് ഡിവിഷനിൽ ശ്യാമള പാറക്കണ്ടി, തായത്തെരു ഡിവിഷനിൽ എം.കെ. റഷീദ്, പി.ടി. പ്രമോദ്, തെക്കി ബസാർ ഡിവിഷനിൽ പി.സി. അശോക് കുമാർ എന്നിവരെയും അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ്​ ചെയ്തതായി ഡി.സി.സി പ്രസിഡൻറ്​ സതീശൻ പാച്ചേനി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.