ആദിവാസി കോളനിയിൽ പോളിങ്​ സ്​റ്റേഷൻ വേണമെന്ന് ആവശ്യം

പാനൂർ: പാട്യം ഗ്രാമപഞ്ചായത്ത്​ 13ാം വാർഡിലെ 700ഓളം വരുന്ന ആദിവാസി വിഭാഗത്തിൽപെട്ട വോട്ടർമാർക്ക് കോളനിയിൽ തന്നെ പോളിങ്​ സ്​റ്റേഷൻ സ്ഥാപിക്കണമെന്ന്​ ആവശ്യം. 1700ഓളം വോട്ടർമാർക്ക് ചെറുവാഞ്ചേരി യു.പി സ്കൂളിൽ രണ്ട് പോളിങ്​ സ്​റ്റേഷനുകളിലാണ് വാർഡിലെ തെരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 872 വോട്ടർമാരുള്ള രണ്ടാമത്തെ ബൂത്തിൽ 90 ശതമാനവും ആദിവാസി വോട്ടർമാരാണ്. കണ്ണവം കോളനി, അറക്കൽമല, വായോട്ടുംകാവ്, വെങ്ങളംകോളനി, കടവ് കോളനി, ഇളവാൻകൂൽ, മുണ്ടയാട് കോളനി എന്നിവിടങ്ങളിൽ താമസിക്കുന്ന ആദിവാസികളാണിവർ. ഇവർക്ക് പോളിങ്​ സ്​റ്റേഷനുകളിൽ എത്തിച്ചേരണമെങ്കിൽ ഏകദേശം 10 കിലോമീറ്റർ സഞ്ചരിക്കണം. കോളനികളിൽ തന്നെ പോളിങ്​ സ്​റ്റേഷന് ആവശ്യമായ സൗകര്യമുള്ള ട്രൈബൽ സ്കൂൾ ഉണ്ട്. 13ാം വാർഡ് രണ്ടാമത്തെ ബൂത്ത് ഈ സ്കൂളിൽ ക്രമീകരിച്ചാൽ ഇത്രയും ദൂരം സഞ്ചരിച്ച്​ വോട്ട് ചെയ്യേണ്ട ദുരവസ്ഥ ആദിവാസികൾക്ക് ഉണ്ടാവില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.