Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2020 12:00 AM GMT Updated On
date_range 2 Dec 2020 12:00 AM GMTആദിവാസി കോളനിയിൽ പോളിങ് സ്റ്റേഷൻ വേണമെന്ന് ആവശ്യം
text_fieldsbookmark_border
പാനൂർ: പാട്യം ഗ്രാമപഞ്ചായത്ത് 13ാം വാർഡിലെ 700ഓളം വരുന്ന ആദിവാസി വിഭാഗത്തിൽപെട്ട വോട്ടർമാർക്ക് കോളനിയിൽ തന്നെ പോളിങ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് ആവശ്യം. 1700ഓളം വോട്ടർമാർക്ക് ചെറുവാഞ്ചേരി യു.പി സ്കൂളിൽ രണ്ട് പോളിങ് സ്റ്റേഷനുകളിലാണ് വാർഡിലെ തെരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ 872 വോട്ടർമാരുള്ള രണ്ടാമത്തെ ബൂത്തിൽ 90 ശതമാനവും ആദിവാസി വോട്ടർമാരാണ്. കണ്ണവം കോളനി, അറക്കൽമല, വായോട്ടുംകാവ്, വെങ്ങളംകോളനി, കടവ് കോളനി, ഇളവാൻകൂൽ, മുണ്ടയാട് കോളനി എന്നിവിടങ്ങളിൽ താമസിക്കുന്ന ആദിവാസികളാണിവർ. ഇവർക്ക് പോളിങ് സ്റ്റേഷനുകളിൽ എത്തിച്ചേരണമെങ്കിൽ ഏകദേശം 10 കിലോമീറ്റർ സഞ്ചരിക്കണം. കോളനികളിൽ തന്നെ പോളിങ് സ്റ്റേഷന് ആവശ്യമായ സൗകര്യമുള്ള ട്രൈബൽ സ്കൂൾ ഉണ്ട്. 13ാം വാർഡ് രണ്ടാമത്തെ ബൂത്ത് ഈ സ്കൂളിൽ ക്രമീകരിച്ചാൽ ഇത്രയും ദൂരം സഞ്ചരിച്ച് വോട്ട് ചെയ്യേണ്ട ദുരവസ്ഥ ആദിവാസികൾക്ക് ഉണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story