പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു

തളിപ്പറമ്പ്: യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. പാലകുളങ്ങര വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം. നാരായണ​ൻെറ പ്രചാരണ ബോര്‍ഡുകളാണ് വ്യാപകമായി നശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പാലകുളങ്ങര അമ്പലത്തിന് സമീപവും എട്ട് -സി റോഡിന് സമീപത്തും സ്ഥാപിച്ച വലിയ ബോര്‍ഡുകള്‍ കുത്തിക്കീറി നശിപ്പിച്ചിട്ടുണ്ട്. നാടി​ൻെറ ശാന്തിയും സമാധാനവും തകര്‍ക്കാനുള്ള ചില സാമൂഹികവിരുദ്ധരുടെ ശ്രമങ്ങളാണിതെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. സംഭവത്തില്‍ പാലകുളങ്ങര യു.ഡി.എഫ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. കമ്മിറ്റി ചെയര്‍മാന്‍ എം. നാരായണന്‍ അധ്യക്ഷത വഹിച്ചു. കെ.വി. അശോകന്‍, കെ. രാജന്‍, സി. മനോജ് കുമാര്‍, ടി.പി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പൊലീസില്‍ പരാതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.