കുടകർ 'പുത്തരി' ആഘോഷിച്ചു

വീരാജ്​പേട്ട: കുടകർ കൊയ്​ത്തുത്സവമായ 'പുത്തരി' ആഘോഷിച്ചു. ജില്ലയിലെ എല്ലാ കൊടവ സമാജങ്ങളുടെയും ആഭിമുഖ്യത്തിൽ കതിരെടുപ്പ്​ നടന്നു. 'ഐൻമനെ'കളിലും കതിരെടുപ്പ്​ നടന്നു. പുതുതായി കൊയ്​തെടുത്ത അരിയിൽ പായസം വിളമ്പി പുത്തരി സന്തോഷം കൈമാറി. ഗോണിക്കുപ്പ, വീരാജ്​പേട്ട, മടിക്കേരി, പൊന്നംപേട്ട, ഹുദിക്കേരി, കുശാൽനഗർ എന്നിവിടങ്ങളിലാണ്​ പ്രധാന കൊടവ സമാജകളുള്ളത്​. ഇ​വിടങ്ങളിൽ സാമൂഹിക കതിരെടുപ്പ്​ നടന്നു. ബുധനാഴ്​ച​ മുതലുള്ള 10 ദിവസങ്ങൾ വിവിധ ഗ്രാമീണ 'മന്ദു'കളിൽ വിവിധ വിനോദ പരിപാടികൾ കൂടാതെ കോൽക്കളി, ഉമ്മത്താട്ട്​ എന്നിവയും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.