പ്രചാരണബോര്‍ഡ് കടത്തിക്കൊണ്ടുപോയതായി പരാതി

കുഞ്ഞിമംഗലം: തെരഞ്ഞെടുപ്പ്​ പ്രചാരണബോര്‍ഡ് കടത്തിക്കൊണ്ടു പോയതായി പരാതി. കുഞ്ഞിമംഗലം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുമേഷ് ദാമോദര​ൻെറ തെരഞ്ഞെടുപ്പു പ്രചാരണാർഥം പറമ്പത്ത്, താമരംകുളങ്ങര എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകളാണ് രാത്രിയുടെ മറവില്‍ അജ്ഞാതര്‍ കടത്തിക്കൊണ്ടുപോയത്. ഇതുസംബന്ധിച്ച്​ പയ്യന്നൂര്‍ സി.ഐക്ക്​ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.