സ്ഥാനാർഥിക്ക്‌ വീണ് പരിക്കേറ്റു

ഇരിട്ടി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിക്ക് വീണ് പരിക്കേറ്റു. ജില്ല പഞ്ചായത്ത് ഉളിക്കൽ ഡിവിഷനിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ.പി. ഷിമ്മിക്കാണ് വീണതിനെ തുടർന്ന് വലത് കൈക്ക് പരിക്കേറ്റത്. മട്ടിണി മേഖലയിൽ വീടുകയറിയുള്ള പ്രചാരണത്തിനിടയിൽ റബർ തോട്ടത്തിലൂടെ നടന്നുപോകുന്നതിനിടെ വീഴുകയായിരുന്നു. ചൊവ്വാഴ്ച പായം മേഖലയിലാണ് പ്രചാരണം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.