പഴശ്ശിരാജ ചരമവാർഷിക ദിനാചരണം

ഉരുവച്ചാൽ: മട്ടന്നൂർ നഗരസഭയും ലൈബ്രറിയും ചേർന്ന് കേരളവർമ പഴശ്ശിരാജ ചരമവാർഷികദിനാചരണം സംഘടിപ്പിച്ചു. പഴശ്ശിരാജ പ്രതിമയിൽ ജനപ്രതിനിധികളും സാംസ്​കാരിക പ്രവർത്തകരും പുഷ്​പാർച്ചന നടത്തി. അനുസ്​മരണ സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്​സൻ അനിത വേണു അധ്യക്ഷത വഹിച്ചു. കെ. ഭാസ്​കരൻ അനുസ്​മരണ പ്രഭാഷണ൦ നടത്തി. കെ.ടി. ചന്ദ്രൻ, കെ.വി. ജയചന്ദ്രൻ, സി. സജിത, കെ.പി. രമേഷ്ബാബു, കൃഷ്​ണകുമാർ കണ്ണോത്ത് എന്നിവർ സംസാരിച്ചു. പഴശ്ശിരാജ അനുസ്​മരണവേദിയുടെ നേതൃത്വത്തിൽ പഴശ്ശി കോവിലകം ക്ഷേത്രത്തിൽ പുഷ്​പാർച്ചന നടത്തി. ശൈലജ തമ്പുരാൻ, കൃഷ്​ണകുമാർ കണ്ണോത്ത്, സിനി രാമദാസ് തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ urv pazhassi raja.jpg പഴശ്ശിരാജദിനത്തിൽ പഴശ്ശിയിൽ സംഘടിപ്പിച്ച പുഷ്​പാർച്ചന ചടങ്ങ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.