വെൽഫെയർ പാർട്ടി ബ്രോഷർ പുറത്തിറക്കി

തലശ്ശേരി: 2015 -20 കാലയളവിൽ തലശ്ശേരി നഗരസഭയിലെ വെൽഫെയർ പാർട്ടി കൗൺസിലർമാർ നടപ്പാക്കിയ വികസന പ്രവർത്തന റിപ്പോർട്ട് ഉൾക്കൊള്ളുന്ന ബ്രോഷർ 'വസന്തം വിരിയിച്ച വെൽഫെയർ കൗൺസിലർമാർ' പ്രകാശനം ചെയ്തു. പുന്നോൽ വാർഡ് വെൽഫെയർ പാർട്ടി സ്ഥാനാർഥി സമീറ ഉസ്മാൻ, കോടിയേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ്​ എം.എം. പത്മനാഭൻ, സെക്രട്ടറി ജയസൂര്യൻ, മുസ്​ലിം ലീഗ് നേതാവ് ഫാറൂഖ്, വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി തെരഞ്ഞെടുപ്പ് ജനറൽ കൺവീനർ മിസ്‌അബ് ഷിബിൽ, സദീർ പുന്നോൽ, അഷ്കർ പുന്നോൽ, ഇർഷാദ്, നൂറ മൈസൂൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.