വോട്ട് ചോദിച്ചയാൾക്കിരിക്ക​െട്ട ഒരുഫോട്ടോ..

പാനൂർ: വോട്ടുചോദിച്ച് നിമിഷങ്ങൾക്കുള്ളിൽ സ്ഥാനാർഥിയുടെ ഫോട്ടോ വരച്ചുനൽകി കലാകാരിയുടെ സ്നേഹസമ്മാനം. നഗരസഭയിലെ ഒന്നാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി വി. ഹാരിസി​ൻെറ ഫോട്ടോയാണ് പാനൂർ ജമീല മൻസിലിൽ സിദ്ദീഖി​ൻെറയും സി.സി. ജമീലയുടെയും മകൾ ഫാത്തിമ നിമിഷങ്ങൾക്കകം വരച്ചു നൽകിയത്. ഡിഗ്രി വിദ്യാർഥിനിയായ ഫാത്തിമ കന്നിവോട്ടർ കൂടിയാണ്. വോട്ട് അഭ്യർഥനയുമായി ഗൃഹസമ്പർക്കത്തിനെത്തിയപ്പോൾ കന്നി വോട്ടറിൽ നിന്നും അപൂർവ സമ്മാനം ലഭിച്ചതി​ൻെറ സന്തോഷത്തിലാണ് വി. ഹാരിസ്. പാനൂരിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന വാർഡു കൂടിയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.