അംഗൻവാടി മുതൽ സഹപാഠികൾ; അങ്കത്തിലുമൊരുമിച്ച്

പാനൂർ: അംഗൻവാടി മുതൽ ഒരുമിച്ച് പഠിച്ച ആത്മമിത്രങ്ങൾ തെരഞ്ഞെടുപ്പ് അങ്കത്തിലും ഒരുമിക്കുന്നു. തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വടക്കെ പൊയിലൂർ പ്രദേശത്തെ വാർഡ് ഒന്നിലും വാർഡ് രണ്ടിലും യു.ഡി.എഫ് സ്ഥാനാർഥികളായി മത്സരിക്കുന്ന എൻ.പി. ജിബിനയും ഒ. സുവർണയും അംഗൻവാടി മുതൽ ബിരുദ പഠനം വരെ ഒന്നിച്ചായിരുന്നു. വടക്കെ പൊയിലൂർ അംഗൻവാടി, പൊയിലൂർ ഈസ്​റ്റ്​ എൽ.പി സ്കൂൾ, കൊളവല്ലൂർ യു.പി സ്കൂൾ എന്നിവിടങ്ങളിലെ ഒരേ ബെഞ്ചുകാരായി അധ്യയനം നടത്തി. തുടർന്ന് എസ്.എസ്.എൽ.സിക്ക് പി.ആർ.എം കൊളവല്ലൂരിലും പ്ലസ് ടു, ബിരുദം എന്നിവക്കും ഒന്നിച്ചായിരുന്നു. തുടർന്ന് കൂത്തുപറമ്പിൽ ഗ്രാഫിക് ഡിസൈനിങ്​, പാനൂർ ജേസി അക്കാദമിയിൽ ഓഫിസ് സെക്രട്ടറി ആൻഡ്​​ അക്കൗണ്ടിങ്​ കോഴ്സും ഒരുമിച്ച് പഠിച്ച് വിജയിച്ചു. സ്വകാര്യ ബാങ്കിങ്​ സ്ഥാപനങ്ങളിൽ ഇരുവരും ജോലി ചെയ്തിരുന്നു. രണ്ടുപേരെയും വിവാഹം ചെയ്തത് ഒരേ നാട്ടുകാരായ സുഹൃത്തുക്കളാണെന്നതും മറ്റൊരു പ്രത്യേകതയാണ്. നൊച്ചിലുള്ള പറമ്പത്ത് രാജ​ൻെറയും അജിതയുടെയും മകളാണ് ജിബിന. ഭർത്താവ്: ശ്രീജിത്ത് വട്ടത്ത്. മകൻ: സ്വപ്നിത്ത് കൃഷ്ണ. ഒന്തത്ത് രവീന്ദ്ര​ൻെറയും ശോഭയുടെയും മകളാണ് സുവർണ. ഭർത്താവ്: ആർ.കെ. സനിൽ. നിഹാര, ലച്ചു എന്നിവരാണ്​ മക്കൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.