റണ്‍വേ വികസനം: ഭൂമിയേറ്റെടുക്കൽ അവസാനഘട്ടത്തിൽ -മന്ത്രി

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തി​ൻെറ റണ്‍വേ 4000 മീറ്ററായി വികസിപ്പിക്കുന്നതിന് കാനാട്, നല്ലാണി, കോളിപ്പാലം എന്നിവിടങ്ങളില്‍ 245 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. വെള്ളിയാംപറമ്പില്‍ സുഹൃദ് സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിമാനത്താവളത്തി​ൻെറ തുടര്‍വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. കല്ലേരിക്കര ലൈറ്റ്‌നിങ് ഏരിയയില്‍ അഞ്ച് വീടും കാനാട് മണ്ണിടിഞ്ഞ് നാശമുണ്ടായ ഏഴ് വീടും കൊതേരിയില്‍ 92 ഏക്കര്‍ ഭൂമിയും ഏറ്റെടുക്കുന്നതിന് നേരത്തെ തീരുമാനമെടുത്തിരുന്നു. വിമാനത്താവള വികസനത്തി​ൻെറയോ സ്ഥലമെടുപ്പി​ൻെറയോ കാര്യത്തില്‍ ഒരു ആശങ്കയും ആര്‍ക്കും വേണ്ട. കിഫ്്ബിയിലൂടെ വന്‍ വികസനമാണ് നാലര വര്‍ഷം കേരളത്തിലുണ്ടായത്. ഇതില്‍ യു.ഡി.എഫിന് വെപ്രാളമാണ്. അതുകൊണ്ടാണ് കിഫ്ബിയെ തകര്‍ക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത്. കേരളത്തിലെ വികസനവും ഇടതുപക്ഷ മുന്നേറ്റവുംകണ്ട് തുല്യ ദുഃഖിതരായ കോണ്‍ഗ്രസും ബി.ജെ.പിയും ഒന്നിച്ച് നീങ്ങുന്ന കാഴ്ചയാണുള്ളതെന്നും മന്ത്രി പറഞ്ഞു. എം. രാജന്‍ അധ്യക്ഷത വഹിച്ചു. എന്‍.വി. ചന്ദ്രബാബു, എം. രതീഷ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.