പ്രതിഷേധ പ്രകടനം നടത്തി

വീരാജ്​പേട്ട: വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കി​ൻെറ ഭാഗമായി കുടക്​ ജില്ലയിലെ മൂന്ന്​ താലൂക്ക്​ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നു. മടിക്കേരി, വീരാജ്​പേട്ട, സോമവാർപേട്ട എന്നിവിടങ്ങളിലാണ്​ തൊഴിലാളികൾ പ്രകടനങ്ങൾ നടത്തിയത്​. ചുരുക്കം ചില ബാങ്കുകളും ധനകാര്യ സ്​ഥാപനങ്ങളും എൽ.ഐ.സി ഓഫിസുകളും അടഞ്ഞുകിടന്നു. തോട്ടം തൊഴിലാളികൾ മിക്ക സ്​ഥലങ്ങളിലും പണിമുടക്കി പ്രതിഷേധത്തിൽ പ​ങ്കെടുത്തു. അംഗൻവാടി പ്രവർത്തകർ, അക്ഷര​ദാസോഹ പ്രവർത്തകർ, ഓ​ട്ടോ ജീവനക്കാർ എന്നിവരും പ്രതിഷേധ പരിപാടിയിൽ പ​െങ്കടുത്തു. സി.ഐ.ടി.യു ജില്ല പ്രസിഡൻറ്​ എ. മ​ഹാദേവ്​, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി രവി, അംഗൻവാടി പ്രവർത്തക സംഘടനയുടെ ജില്ല പ്രസിഡൻറ്​ കെ.എസ്​. മുത്തമ്മ, നിർമാണ തൊഴിലാളി സംഘടനയുടെ കെ. വിനോദ്​, സി.ഐ.ടി.യുവിലെ എ.സി. സാബു, തോട്ടം തൊഴിലാളി യൂനിയനിലെ എൻ.ഡി. കുട്ടപ്പൻ, എ.ഐ.ടി.യു.സി നേതാവ്​ കെ.വി. സുനിൽ, സി.പി.എം ജില്ല സെക്രട്ടറി ഡോ. ഐ.ആർ. ദുർഗാപ്രസാദ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.