പാർലമെൻറ്​ മാർച്ചിന് പിന്തുണയേകി കർഷക പ്രതിഷേധം

പാർലമൻെറ്​ മാർച്ചിന് പിന്തുണയേകി കർഷക പ്രതിഷേധം കണ്ണൂർ: കേന്ദ്ര സർക്കാർ ഓഫിസുകൾക്കു​ മുന്നിൽ സംയുക്​ത കർഷകസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഡൽഹിയിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തെ അടിച്ചമർത്തുന്ന മോദി സർക്കാറി​ൻെറ നയങ്ങളിൽ പ്രതിഷേധിച്ചും കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടും നടക്കുന്ന പാർലമൻെറ്​ മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചാണ്​ ജില്ലയിലെ 18 ഏരിയ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫിസിനുമുന്നിൽ മാർച്ചും കോലം കത്തിക്കലും നടത്തിയത്​. കണ്ണൂർ ഹെഡ് പോസ്​​റ്റ്​ ഒാഫിസിന്​ മുന്നിൽ നടന്ന മാർച്ച് കർഷകസംഘം സംസ്​ഥാന പ്രസിഡൻറ്​ കെ.കെ. രാഗേഷ് എം.പി ഉദ്​ഘാടനം ചെയ്​തു. കിസാൻ സഭ കണ്ണൂർ മണ്ഡലം പ്രസിഡൻറ്​ പി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്​ഥാന കമ്മിറ്റി അംഗം എം. ഗംഗാധരൻ സംസാരിച്ചു. കർഷകസംഘം ജില്ല കമ്മിറ്റി അംഗം പി. പ്രശാന്തൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.