അർബുദ ചികിത്സ പാവപ്പെട്ടവർക്കും പ്രാപ്യമാവണം

കണ്ണൂർ: അർബുദ ചികിത്സ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും പ്രാപ്യമാവണമെന്ന്​ പത്മവിഭൂഷൺ ഡോ. വി. ശാന്ത അഭിപ്രായപ്പെട്ടു. 50 ദിവസമായി നടന്നുവരുന്ന സമഗ്ര സ്​തനാർബുദ ബോധവത്​കരണ പരിപാടിയായ മാതൃസുരക്ഷ കവചം പദ്ധതിയുടെ ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംസ്​ഥാന തലത്തിൽ അർബുദ നിയന്ത്രണ പ്രവർത്തനങ്ങൾ മികച്ചതാവാൻ സംസ്​ഥാനതല കാൻസർ രജിസ്​ട്രി ഉണ്ടാവേണ്ടത് ആവശ്യമാണെന്നും അവർ പറഞ്ഞു. എം.സി.സി.എസ്​ പ്രസിഡൻറ്​ ഡി. കൃഷ്ണനാഥ പൈ അധ്യക്ഷത വഹിച്ചു. ഐ.എം.എഫ് ചീഫ് ഇക്കണോമിസ്​റ്റ്​ ഡോ. ഗീത ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. പ്രശസ്​ത കാൻസർ വിദഗ്ധനും അമേരിക്കയിലെ തോമസ്​ ജഫേഴ്സൻ യൂനിവേഴ്സിറ്റി പ്രഫസറുമായ ഡോ. എം.വി. പിള്ള, പാലിയം ഇന്ത്യ ചെയർമാൻ പത്്മശ്രീ ഡോ. എം.ആർ. രാജഗോപാൽ, കേന്ദ്ര ഐ.ടി വ്യോമയാന മുൻ സെക്രട്ടറി എം. മാധവൻ നമ്പ്യാർ, എൻ.ഐ.ആർ.ഡി ഹൈദരാബാദ് മുൻ ഡയറക്ടർ ജനറലായ ഡോ. ഡബ്ല്യു.ആർ. റെഡ്ഡി, ലോകാരോഗ്യ സംഘടനയുടെ ഉപദേഷ്​ടാവ് ഡോ.ആർ. ശങ്കരനാരായണൻ, തിരുവനന്തപുരം ആർ.സി.സിയിലെ പ്രഫ. ഡോ. കെ. രാംദാസ്​, എം.വി.ആർ കാൻസർ സൻെറർ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാര്യർ, അമേരിക്കയിലെ ക്ലീവ്​ലാൻഡ്​ ക്ലിനിക്​ ചെയർമാൻ ഡോ. ജെയിം എബ്രഹാം, ഓങ്കോളജിസ്​റ്റ്​ ഡോ. വി.പി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള രോഗവിമുക്​തരുടെ കൂട്ടായ്മയായ ഫ്രണ്ട്സ്​ ഫോർ കാൻസർ കെയറിലെ അംഗത്തി​ൻെറ കാൻസറിനെ തോൽപിച്ച ജീവിത കഥ അടിസ്​ഥാനമാക്കി നിർമിച്ച 'തണൽ ജ്വാലകൾ' ഹ്രസ്വചിത്രത്തി​ൻെറ ഡിജിറ്റൽ റിലീസിങ്​ നടൻ മോഹൻലാൽ നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.