പാലുകാച്ചിയിലും പുരളിമലയിലും തിരക്കേറുന്നു

ഉരുവച്ചാൽ: പണിമുടക്ക് ദിനത്തിൽ പാലുകാച്ചിയിലും പുരളിമലയിലും സന്ദർശകരുടെ തിരക്ക്​. വിനോദ സഞ്ചാരികൾക്ക് പ്രകൃതിയെ അടുത്തറിയാൻ ഉതകുന്ന വൈവിധ്യങ്ങളുടെ കലവറയാണ് മാലൂർ പഞ്ചായത്തിലെ ശിവപുരത്തിനടുത്ത പാലുകാച്ചിയും മാലൂർ പുരളി മലയും. സമുദ്രനിരപ്പിൽ നിന്ന് 3000ത്തോളം അടി ഉയരത്തിൽ നിൽക്കുന്ന പാലുകാച്ചിപ്പാറയുടെ സൗന്ദര്യം കാണാൻ നിരവധി പേരാണ്​ എത്തുന്നത്​. ലോക്​ഡൗണിൽ ഇളവുവന്നതോടെയാണ് സഞ്ചാരികളുടെ ഒഴുക്ക്​ വർധിച്ചത്​. കൊട്ടിയൂർ തീർഥാടനവുമായി ഐതിഹ്യബന്ധമുള്ള സ്ഥലമായതിനാൽ ഒട്ടേറെ സന്ദർശകരാണ് ഇവിടെ എത്തുന്നത്. പുരളിമല അപൂർവ സസ്യങ്ങളുടെയും പക്ഷികളുടെയും ആവാസകേന്ദ്രമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.