അനധികൃത ക്വാറിയിൽ പരിശോധന; രണ്ട് ലോറികൾ പിടിച്ചെടുത്തു

തളിപ്പറമ്പ്: ചപ്പാരപ്പടവിൽ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ പൊലീസ്​ റെയ്ഡ് നടത്തി. ചപ്പാരപ്പടവ് പഞ്ചായത്തിലെ തലവില്‍ വെള്ളാര്‍കോട് പ്രവര്‍ത്തിക്കുന്ന ക്വാറിയിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ രണ്ട് ടോറസ് ലോറികള്‍ പിടിച്ചെടുത്തു. ക്വാറിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സമീപവാസികൾ നിരന്തരമായി പരാതികള്‍ ഉന്നയിച്ചിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്. എറണാകുളം സ്വദേശിയായ കെ.എസ്. ഷാജിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയിലാണ് റെയ്ഡ് നടന്നത്. ഒരുവിധ ലൈസന്‍സോ രേഖകളോ ഇല്ലാത്ത ക്വാറി പറവൂര്‍ കാരയാട്ടെ ടി.പി. മധുവി​ൻെറ മേൽനോട്ടത്തിലാണ് നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു. ക്വാറിയിൽ സ്ഫോടനം നടത്തുമ്പോൾ പരിസരത്തുള്ള നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇവരുടെ കീഴിൽതന്നെ പരിയാരം പഞ്ചായത്തിലെ അമ്മാനപ്പാറയില്‍ സ്​റ്റോണ്‍ക്രഷറും പ്രവര്‍ത്തിക്കുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ക്വാറിയിൽ നിന്ന് പിടിച്ചെടുത്ത ടോറസ് വാഹനങ്ങള്‍ ആലക്കോട് പൊലീസിന് കൈമാറി. ഇവ ജിയോളജി വകുപ്പിന് വിട്ടുകൊടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.