മുഴക്കുന്നിൽ രാത്രി പ്രചാരണം വേണ്ട

ഇരിട്ടി: മുഴക്കുന്ന് പൊലീസ് സ്​റ്റേഷൻ പരിധിയിൽ സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ച സംഭവത്തിൽ പൊലീസ്​ സർവകക്ഷി യോഗം ചേർന്നു. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലേക്ക് ജനവിധി തേടുന്ന വിവിധ രാഷ്​ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളാണ് കഴിഞ്ഞ ദിവസങ്ങളായി നശിപ്പിച്ചത്​. ഇതേത്തുടർന്നാണ് മുഴക്കുന്ന് എസ്​.​െഎ ലതീഷി​ൻെറയും അഡീഷനൽ എസ്.ഐ കെ. സുനിൽകുമാറി​ൻെറയും നേതൃത്വത്തിൽ വിവിധ പാർട്ടികളുടെ യോഗം വിളിച്ചുചേർത്തത്. ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങൾ ഉണ്ടായാൽ പൊലീസ് ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും രാത്രി പത്തിനു ശേഷം ഏതെങ്കിലും തരത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാൽ മുൻകരുതൽ അറസ്​റ്റ്​ ഉൾപ്പെടെ ഉണ്ടാകുമെന്നും സമാധാനപരമായ തെരഞ്ഞെടുപ്പ് എല്ലാ ബൂത്തുകളിലും ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി. വിവിധ പാർട്ടികളെ പ്രതിനിധാനംചെയ്​ത്​ എം. ബിജു, കെ. വത്സൻ, വി. രാജു, കെ.എം. ഗിരീഷ്, വി. മുരളീധരൻ, എൻ.വി. ഗിരീഷ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.