പണിമുടക്ക്​​: ഇൻഷുറൻസ്​ മേഖല അടഞ്ഞു

കണ്ണൂർ: ദേശീയ പണിമുടക്കിൽ ഒാഫിസർമാരും ജീവനക്കാരും അണിനിരന്നതോടെ ഇൻഷുറൻസ് മേഖല നിശ്ചലമായി. ജീവനക്കാർ ഒന്നടങ്കം പണിമുടക്കിയതിനെ തുടർന്ന്​ കണ്ണൂർ, കാസർകോട്​ ജില്ലകളിലെ എൽ.ഐ.സി ഓഫിസുകളുടെ പ്രവർത്തനം സ്തംഭിച്ചു. ബ്രാഞ്ച് ഓഫിസുകളും സാറ്റലൈറ്റ് ഓഫിസുകളും തുറന്നില്ല. പണിമുടക്കിയ ജീവനക്കാർ ഓഫിസുകൾക്കുമുന്നിൽ പ്രകടനം നടത്തി. കണ്ണൂരിൽ നടന്ന പ്രകടനത്തിന്​ എം.കെ. പ്രേംജിത്ത്, പി.കെ. സനിൽ, സി.സി. വിനോദ്, എം. സുധീർകുമാർ, പി.സി. രാമൻ എന്നിവർ നേതൃത്വം നൽകി. തലശ്ശേരിയിൽ പി.കെ. മോഹനൻ, കെ. സുമേഷ്, പി.പി. ദിനേശൻ, അജയകുമാർ, പി.വി. രാജീവൻ എന്നിവരും മട്ടന്നൂരിൽ സി.പി. സുധീർ, രാജൻ കളരിക്കൽ, പയ്യന്നൂരിൽ കെ.വി. വേണു, കെ. ജയരാജൻ എന്നിവരും നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.