പൊതുപണിമുടക്ക് തളിപ്പറമ്പിലും പൂർണം

തളിപ്പറമ്പ്: ദേശീയ . കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. പൊതുഗതാഗത സംവിധാനവും നിശ്ചലമായി. മാർക്കറ്റ് ഉൾപ്പെടെ എല്ലാം അടച്ചിട്ടു. ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ് കുമാറി​ൻെറ നേതൃത്വത്തിൽ പൊലീസ് പട്രോളിങ്ങും ശക്തിപ്പെടുത്തിയിരുന്നു. സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ നഗരത്തിൽ പ്രകടനം നടത്തി. സി.ഐ.ടി.യു നേതാവ് എം. ചന്ദ്രൻ, ഐ.എൻ.ടി.യു.സി നേതാവ് വി.വി. വേണുഗോപാലൻ, എസ്.ടി.യു നേതാവ് എ.പി. ഇബ്രാഹിം, എ.ഐ.ടി.യു.സി നേതാവ് സി. ലക്ഷ്മണൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.