പാഴ്തുണികൾ ശേഖരിക്കും

മാഹി: അഴിയൂർ പഞ്ചായത്തിലെ ഹരിത കർമസേന പ്രവർത്തകർ ഉപയോഗശൂന്യമായ പാഴ്തുണികൾ വീടുകളിൽ നിന്ന് ശേഖരിക്കും. ഓരോ വാർഡിലും വിവിധ കേന്ദ്രങ്ങളിൽ കർമസേന പ്രവർത്തകരുടെ നേതൃത്വത്തിൽ കുടുംബശ്രീയുടെ സഹായത്തോടെയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ വേർമ്സ് സ്ഥാപനവുമായി ചേർന്ന് യൂസർ ഫീ വാങ്ങി തുണി ശേഖരിക്കുന്നത്. പഞ്ചായത്ത് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിത കർമസേന പ്രവർത്തകരുടെ യോഗം ഡിസംബറിലെ പ്രവർത്തന കലണ്ടർ അംഗീകരിച്ചു. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, അസി. എൻജിനീയർ സിമി ഭാസ്കർ, ഹരിത കർമസേന ലീഡർ എ. ഷിനി, ഗ്രീൻ വേർമ്സ് പ്രതിനിധി നവാസ് എന്നിവർ സംസാരിച്ചു. അടുത്തയാഴ്ച മുതൽ തുണി ശേഖരിക്കൽ ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.