മാറ്റമില്ലാത്ത കല്യാശ്ശേരി

കല്യാശ്ശേരി: പഞ്ചായത്ത് ഉടലെടുത്ത് വർഷങ്ങൾ പിന്നിട്ടിട്ടും എൽ.ഡി.എഫ് കോട്ടയിൽ മറ്റൊരു രാഷ്​ട്രീയ നേതൃത്വത്തിന് വിജയിക്കാൻ സാധിക്കാത്തയിടമാണ്​ കല്യാശ്ശേരി. ഇതിൽ ഒരു പിളർപ്പുണ്ടാക്കാൻ യു.ഡി.എഫിനും ബി.ജെ.പിക്കും സാധിക്കില്ലെന്ന ഉത്തമ വിശ്വാസത്തിലാണ് ഭരണകക്ഷിയായ എൽ.ഡി.എഫ്. എന്നാൽ, മുഴവുൻ വാർഡുകളിൽ സ്​ഥാനാർഥികളെ നിർത്തി കൂടുതൽ സീറ്റ്​ പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ്​ യു.ഡി.എഫ്​. 18 വാർഡുകളുള്ള പഞ്ചായത്തിൽ 11 ഓളം സ്ഥാനാർഥികളെ നിർത്തി കടുത്തമത്സരം നടത്താനുള്ള പ്രവർത്തനം ബി.ജെ.പിയും തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇടതിനനുകൂലമായ ഒരു രാഷ്​ട്രീയ സമവാക്യമല്ലാതെ ഇൗ തെരഞ്ഞെടുപ്പിലും ഒന്നും സംഭവിക്കില്ല. ഭരണപക്ഷത്ത് എതിരാളികൾ ഇല്ലാത്തതിനാൽ വികസന പ്രവർത്തനങ്ങൾ രാഷ്​ട്രീയവത്​കരിക്കുന്ന നടപടി മാത്രമാണ് പഞ്ചായത്തിൽ നടന്നുവരുന്നതെന്നാണ് പൊതുവേയുള്ള ആക്ഷേപം. എല്ലാ വാർഡുകളിലും യു.ഡി.എഫിന് വോട്ടുകളുണ്ടെങ്കിലും ജനസമ്മിതിയുള്ളവരെ നിർത്തി മത്സരിപ്പിക്കുന്നതിന് യു.ഡി.എഫിന് സാധിക്കാറില്ല. ഏകപക്ഷീയമായ രാഷ്​ട്രീയ നിലപാടെടുക്കുന്ന പഞ്ചായത്തിൽ വാർഡ് വിഭജനം രാഷ്​ട്രീയ വിഭജനമായി മാറുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നു​. യു.ഡി.എഫ് കേന്ദ്രങ്ങളെ വിവിധ വാർഡുകളിൽ ചേർത്താണ് എൽ.ഡി.എഫി​ൻെറ വാർഡ് വിഭജനമെന്നാണ് യു.ഡി.എഫി​ൻെറ പരാതി. മാറിയ രാഷ്​ട്രീയ സാഹചര്യത്തിൽ മികച്ച സ്ഥാനാർഥികളെ ഇറക്കിയാണ് ഇത്തവണ യു.ഡി.എഫ് മത്സരത്തെ നേരിടുന്നത്. ബി.ജെ.പിയും പഞ്ചായത്തിൽ ശക്തിയാർജിച്ചുവരുന്നതായി അവർ അവകാശപ്പെടുന്നു. ഇത്തവണ 18 വാർഡുകളുള്ള പഞ്ചായത്തിൽ 11 ഓളം വാർഡുകളിൽ ബി.ജെ.പി സ്ഥാനാർഥികളെ നിർത്തി കടുത്ത മത്സരം നടത്താനുള്ള പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. എൽ.ഡി.എഫിന് പതിവുപോലെ എല്ലാ വാർഡുകളിലും വിജയിച്ചുകയറാൻ സാധ്യമല്ലാത്ത പ്രവർത്തനമാണ് പഞ്ചായത്തിൽ നടത്തുന്നതെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. ഏതായാലും പതിവിൽകവിഞ്ഞ്​ മൂന്നു മുന്നണികളും മികച്ച പ്രചാരണ പ്രവർത്തനമാണ് വാർഡുകളിൽ നടത്തിവരുന്നത്. info box കക്ഷിനില ആകെ വാർഡ്​ -18 എൽ.ഡി.എഫ്​ -18 (സി.പി.എം -17, സി.പി.െഎ -ഒന്ന്​). ആകെ വോട്ടർമാർ - 23,601 (പുരു. -10,565, സ്​ത്രീ -13,036).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.