നന്നാവുമോ നാരങ്ങാത്തോട്?

എന്തു നല്ല നടക്കാത്ത സ്വപ്നം പയ്യന്നൂർ: നഗരത്തിലെ മലിനജലമൊഴുകുന്ന നാരങ്ങാത്തോടി​ൻെറ ശോച്യാവസ്ഥക്ക് പരിഹാരം കാണുമെന്ന നാടി​ൻെറ സ്വപ്നത്തിന് പതിറ്റാണ്ടുകളുടെ പഴക്കം. തോട് പൂർണമായും നവീകരിക്കുകയും മലിനജലം ശുദ്ധീകരിക്കുകയും ചെയ്യുകയെന്ന നഗരസഭയുടെ വാഗ്ദാനമാണ് നടപ്പാവാത്തത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായുള്ള മിക്ക ബജറ്റുകളിലും തോട് നവീകരണത്തിന് തുക നീക്കിവെക്കാറുണ്ടെങ്കിലും പദ്ധതി പൂർണമായും യാഥാർഥ്യമായില്ല. ഭാഗികമായി നവീകരണം പൂർത്തിയായെങ്കിലും ബാക്കി ഭാഗം വൃത്തിഹീനമായി കിടക്കുകയാണ്. നഗരത്തിലെ മലിനജലവും മഴവെള്ളവുമാണ് തോട്ടിലൂടെ ഒഴുകുന്നത്. തോട് പൂർണമായും നവീകരിച്ച് വെള്ളം ശുദ്ധീകരിച്ച്‌ കൃഷിക്ക് ഉപയോഗപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തോട്ടിലെ ജലം ഉളിയത്ത് കടവിലെ പുഴയിലാണ് ചെന്നുചേരുന്നത്. ഇത് പുഴ മലിനീകരണത്തിനും കാരണമാവുന്നു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഉപ്പുകുറുക്കിയ സ്ഥലമാണ് ഉളിയത്ത് കടവ്. ഈ ചരിത്ര സ്മാരകത്തിനടുത്തുകൂടി കടന്നുപോകുന്ന തോട് സൗന്ദര്യവത്കരിക്കുകയും മലിനജലമൊഴുകി പുഴയിലെത്തുന്നതിന് പരിഹാരം കാണുകയും വേണമെന്ന സ്വപ്നം കൂടിയാണ് യാഥാർഥ്യമാവാത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.