വഴിയോരക്കച്ചവടക്കാർക്ക്​ പൊലീസി​െൻറ അസഭ്യവർഷം: മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

വഴിയോരക്കച്ചവടക്കാർക്ക്​ പൊലീസി​ൻെറ അസഭ്യവർഷം: മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു ചെറുപുഴ (കണ്ണൂർ): വ്യാപാരികളുടെ പരാതിയില്‍ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനിടെ പ്രകോപിതനായ ചെറുപുഴ സി.ഐ അവരെ അസഭ്യംപറഞ്ഞ സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. ഉദ്യോഗസ്ഥന്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്നു പൊലീസ് ആക്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്​. സി.ഐയെ പൊലീസ്​ അക്കാദമിയിൽ അയച്ച്​ പൊലീസ്​ ആക്​ടിലെ വ്യവസ്ഥകൾ പഠിപ്പിക്കേണ്ടതാണെന്നും കമീഷന്‍ കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ചു അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്​റ്റിനെ അടിസ്ഥാനമാക്കിയാണ് കമീഷന്‍ കേസെടുത്തത്. ചെറുപുഴ സി.ഐയുടെ പെരുമാറ്റത്തെക്കുറിച്ചു കണ്ണൂര്‍ ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നും കമീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹൻദാസ് ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കുള്ളില്‍ സി.ഐ എം.പി. വിനീഷ് കുമാറിന് ത​ൻെറ ഭാഗം വിശദീകരിക്കാം. വഴിയോരക്കച്ചവടക്കാരെ നിയന്ത്രിക്കണമെന്ന ഹൈകോടതി വിധി നടപ്പാക്കുകതന്നെ വേണം. എന്നാല്‍, ഇതല്ല വിധി നടപ്പാക്കേണ്ട വഴിയെന്നും കമീഷ​ൻ ഉത്തരവില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.