പയ്യന്നൂർ: കോവിഡ് പ്രതിസന്ധിക്കിടയിലും കോറോം വില്ലേജ് ഓഫിസിന് സമീപം ധനേഷിന് സ്നേഹവീടൊരുങ്ങി. ധനേഷിൻെറ ചികിത്സക്കുവേണ്ടി രൂപവത്കരിച്ച കമ്മിറ്റിയാണ് ചികിത്സക്ക് ശേഷം മിച്ചം വന്ന തുക കൊണ്ട് സ്നേഹവീടൊരുക്കിയത്. ജൂണിലാണ് കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. അസുഖം ഭേദമായതിനാല്‍ നിലവിലുള്ള ഒറ്റമുറി വീട് പൊളിച്ച് പുതിയ വീട് പണിയാന്‍ തീരുമാനിക്കുകയായിരുന്നു. ധനേഷിൻെറ സഹപാഠി കൂട്ടായ്മകളും വിവിധ ക്ലബുകളും കനിവ് ചാരിറ്റബിള്‍ ട്രസ്റ്റും കോവിഡ് കാലത്ത് സഹായവുമായെത്തിയതോടെയാണ് പ്രവര്‍ത്തനം സജീവമായത്. പ്രദേശത്തെ ഡി.വൈ.എഫ്.ഐ യൂനിറ്റുകള്‍ വീട് പണിയുടെ തുടക്കം മുതല്‍ സന്നദ്ധ പ്രവര്‍ത്തനവുമായി മുന്നില്‍നിന്നു. രണ്ടു മാസം കൊണ്ട് സ്നേഹവീട് പൂര്‍ത്തീകരിക്കാന്‍ കമ്മിറ്റിക്ക് സാധിച്ചു. വീട് കൈമാറ്റം ബുധനാഴ്ച രാവിലെ സി.പി.എം കോറോം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി എ.വി.കുഞ്ഞിക്കണ്ണന് നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.