Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധനേഷിന് സ്നേഹ...

ധനേഷിന് സ്നേഹ വീടൊരുങ്ങി

text_fields
bookmark_border
പയ്യന്നൂർ: കോവിഡ് പ്രതിസന്ധിക്കിടയിലും കോറോം വില്ലേജ് ഓഫിസിന് സമീപം ധനേഷിന് സ്നേഹവീടൊരുങ്ങി. ധനേഷി​ൻെറ ചികിത്സക്കുവേണ്ടി രൂപവത്കരിച്ച കമ്മിറ്റിയാണ് ചികിത്സക്ക് ശേഷം മിച്ചം വന്ന തുക കൊണ്ട് സ്നേഹവീടൊരുക്കിയത്. ജൂണിലാണ് കമ്മിറ്റി രൂപവത്​കരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. അസുഖം ഭേദമായതിനാല്‍ നിലവിലുള്ള ഒറ്റമുറി വീട് പൊളിച്ച് പുതിയ വീട് പണിയാന്‍ തീരുമാനിക്കുകയായിരുന്നു. ധനേഷി​ൻെറ സഹപാഠി കൂട്ടായ്​മകളും വിവിധ ക്ലബുകളും കനിവ് ചാരിറ്റബിള്‍ ട്രസ്​റ്റും കോവിഡ് കാലത്ത് സഹായവുമായെത്തിയതോടെയാണ് പ്രവര്‍ത്തനം സജീവമായത്. പ്രദേശത്തെ ഡി.വൈ.എഫ്.ഐ യൂനിറ്റുകള്‍ വീട് പണിയുടെ തുടക്കം മുതല്‍ സന്നദ്ധ പ്രവര്‍ത്തനവുമായി മുന്നില്‍നിന്നു. രണ്ടു മാസം കൊണ്ട് സ്നേഹവീട് പൂര്‍ത്തീകരിക്കാന്‍ കമ്മിറ്റിക്ക് സാധിച്ചു. വീട്​ കൈമാറ്റം ബുധനാഴ്​ച രാവിലെ സി.പി.എം കോറോം വെസ്​റ്റ്​ ലോക്കല്‍ സെക്രട്ടറി എ.വി.കുഞ്ഞിക്കണ്ണന്‍ നിര്‍വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story