പട്ടുവം മുസ്​ലിം ലീഗി​െൻറ കോട്ട; പക്ഷേ, സ്ഥാനാർഥിയില്ല

പട്ടുവം മുസ്​ലിം ലീഗി​ൻെറ കോട്ട; പക്ഷേ, സ്ഥാനാർഥിയില്ല സ്വതന്ത്ര സ്ഥാനാർഥിയും മുൻ പ്രസിഡൻറുമായ ടി.പി. ഫാത്തിമയെ ലീഗിൽ നിന്ന്​ സസ്പെൻഡ്​ ചെയ്തു ഇരിക്കൂർ: ഇരിക്കൂർ പഞ്ചായത്തിലെ ഏഴാം വാർഡ് പട്ടുവം മുസ്​ലിം ലീഗി​ൻെറ ഉരുക്കുകോട്ടയാണ്​. പക്ഷേ, കഷ്​ടകാലത്തിന്​ ഒൗദ്യോഗിക സ്​ഥാനാർഥിയെ പിൻവലിപ്പിക്കുകയും സ്വതന്ത്ര സ്​ഥാനാർഥിയെ പിന്തുണക്കാൻ കഴിയാത്തതി​ൻെറയ​ും വിഷമത്തിലാണ്​ പാർട്ടി പ്രാദേശിക നേതൃത്വം. ഏഴാം വാർഡിലേക്ക് സ്ഥാനാർഥിയായി മുസ്​ലിം ലീഗ് തീരുമാനിച്ചതും പത്രിക സമർപ്പിച്ചതും കെ. മുംതാസ് ആയിരുന്നു. ഇവിടെ വനിത ലീഗ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡൻറുമായ ടി.പി. ഫാത്തിമ സ്വതന്ത്ര സ്ഥാനാർഥിയായും പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ, പാർട്ടി തീരുമാനവും അച്ചടക്കവും ലംഘിച്ചതി​ൻെറ പേരിൽ ടി.പി. ഫാത്തിമയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന്​ സംസ്ഥാന പ്രസിഡൻറ്​ സസ്പെൻഡ്​ ചെയ്തതായി ലീഗ് ജില്ല കമ്മിറ്റി ഓഫിസിൽ നിന്ന് അറിയിച്ച​ു. കെ. മുംതാസി​ൻെറ പത്രിക പിൻവലിപ്പിച്ച് ടി.പി. ഫാത്തിമയെ മുസ്​ലിം ലീഗി​ൻെറയും യു.ഡി.എഫി​ൻെറയും സ്ഥാനാർഥിയാക്കി പ്രചാരണം നടത്തവേയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി നേതൃത്വം പത്രക്കുറിപ്പ്‌ ഇറക്കിയത്. മുസ്​ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അനുസരിക്കാതെയാണ് ടി.പി. ഫാത്തിമ പട്ടുവത്ത് പത്രിക സമർപ്പിച്ചിരുന്നത്. മുസ്​ലിം ലീഗ് സ്ഥാനാർഥിയായി 2005, 2010, 2015 വർഷങ്ങളിൽ അവർ കോണി ചിഹ്നത്തിൽ മത്സരിച്ച് വിജയിക്കുകയും 2010 മുതൽ 2015 വരെ പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു. 2015 മുതൽ 2020 വരെ പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സനുമായി പ്രവർത്തിച്ചിരുന്നു. മൂന്ന് പ്രാവശ്യം തുടർച്ചയായി മത്സരിച്ചവർ മാറിനിന്ന് പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന മുസ്​ലിം ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരമാണ്​ സസ്​പെൻഷൻ. ഫാത്തിമയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ വിവരം വൈകീട്ടുവരെ അറിയില്ലെന്ന്​ പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡൻറ് സി.കെ. മുഹമ്മദ് അറിയിച്ചു. പാർട്ടി തീരുമാനം അറിഞ്ഞശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി മുസ്​ലിം ലീഗ് സ്ഥാനാർഥികൾ മാത്രം ജയിച്ചു വരാറുള്ള ഏഴാം വാർഡ് പട്ടുവത്ത് 2015ൽ മുൻ പഞ്ചായത്ത് പ്രസിഡൻറ്​ കെ.ടി. അനസാണ് ജയിച്ചിരുന്നത്. 2015ലെ ​െതരഞ്ഞെടുപ്പിൽ ഇരിക്കൂറിൽ യു.ഡി.എഫ് മുന്നണിയില്ലാതെ ലീഗും കോൺഗ്രസും ഒറ്റക്കൊറ്റക്കും എൽ.ഡി.എഫുമായി നടന്ന ത്രികോണ മത്സരത്തിൽ മുസ്​ലിം ലീഗ് എട്ട് സീറ്റ് നേടിയാണ് പഞ്ചായത്ത് ഭരിച്ചത്. ഇത്തവണ മുസ്​ലിം ലീഗ് ഏഴ് സീറ്റിലും ഒരു സീറ്റ് ധാരണ പ്രകാരം വെൽഫെയർ പാർട്ടിക്കും നൽകിയിരുന്നു. ഏഴിൽ ഒരു സീറ്റിലാണ് ഇപ്പോൾ മുസ്​ലിം ലീഗിന് ഔദ്യോഗിക സ്ഥാനാർഥി ഇല്ലാതായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.