തലശ്ശേരിയിൽ മത്സരത്തിന് വനിത ആധിപത്യം

172 സ്ഥാനാർഥികൾ മത്സരരംഗത്ത് തലശ്ശേരി: നഗരസഭ തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് വനിത ആധിപത്യം. പത്രിക നടപടിക്രമങ്ങൾ തിങ്കളാഴ്ച പൂർത്തിയായപ്പോൾ തലശ്ശേരി നഗരസഭ തെരഞ്ഞെടുപ്പിൽ 172 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇവരിൽ വനിതകളാണ് കൂടുതൽ - 88 പേർ. പുരുഷന്മാർ - 84 പേർ. എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികൾക്ക് പുറമെ സ്വതന്ത്രരും മത്സരരംഗത്തുണ്ട്. 52 വാർഡുകളാണ് തലശ്ശേരി നഗരസഭയിലുള്ളത്. രണ്ട് റിട്ടേണിങ് ഓഫിസർമാരാണ് സ്ഥാനാർഥികളിൽനിന്ന്​ പത്രിക സ്വീകരിച്ചത്. ഒന്നുമുതൽ 26 വരെയുള്ള വാർഡുകളിൽ 47 വനിതകളും 32 പുരുഷന്മാരുമാണ് മത്സരിക്കുന്നത്. കോടിയേരി മേഖലയിലുള്ളവരാണ് ഇവരിൽ അധികവും. 27 മുതൽ 52 വരെയുള്ള വാർഡുകളിൽ പുരുഷന്മാരാണ് കൂടുതൽ - 52 പേർ. വനിതകൾ - 41 പേർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.