വിദ്യാർഥി മിടുക്കിന്​ രാഷ്​ട്രപതി അംഗീകാരം

തലശ്ശേരി: അടൽ ഇന്നൊവേഷൻ മിഷൻ നീതി ആയോഗ് 2019ൽ നടത്തിയ അടൽ ടിങ്കറിങ് മാരത്തണിൽ തലശ്ശേരി അമൃത വിദ്യാലയത്തിന് രാഷ്​ട്രപതിയുടെ അംഗീകാരം. ഇന്ത്യയിൽ നിന്നുള്ള 1800 സ്കൂളുകൾ പ​െങ്കടുത്ത മത്സരം മൂന്ന് ഘട്ടങ്ങളിലായാണ് പൂർത്തീകരിച്ചത്. അമൃത വിദ്യാലയം തലശ്ശേരിക്ക് ആദ്യത്തെ 20 വിജയികളുടെ പട്ടികയിൽ സ്ഥാനം പിടിക്കാനായി. ഒമ്പതാം ക്ലാസ് വിദ്യാർഥികളായ വൃന്ദ ദേവ്, കെ. ആദിദേവ്, പത്താം ക്ലാസ് വിദ്യാർഥിനി കെ. സ്നേഹ എന്നിവരാണ് നേട്ടം കരസ്ഥമാക്കിയത്. ശബ്​ദതരംഗങ്ങളെ വൈദ്യുതിയായി രൂപാന്തരപ്പെടുത്താൻ കഴിയുന്നതെങ്ങനെ എന്ന വിഷയത്തിലുള്ള പ്രബന്ധത്തിനും മാതൃകക്കുമാണ് അംഗീകാരം. അടൽ ടിങ്കറിങ് ലാബ് ഇൻ ചാർജ് അധ്യാപിക ജിൻസയാണ് കുട്ടികൾക്ക് ഉപദേശങ്ങളും നിർദേശങ്ങളും നൽകിയത്. പ്രിന്‍സിപ്പല്‍ അരുണ ബിജുലാല്‍, അധ്യാപകരായ ജിന്‍സി ശ്രീജിത്ത്, സുധ ജയ്കുമാര്‍, ടി.എം. ദിലീപ്കുമാര്‍, മേജര്‍ പി. ഗോവിന്ദന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തിലാണ് അംഗീകാരം ലഭിച്ച വിവരം അറിയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.