പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി

തളിപ്പറമ്പ്: യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ബാനറുകളും ബോര്‍ഡുകളും നശിപ്പിച്ചതായി പരാതി. 28ാം വാര്‍ഡ് തുള്ളന്നൂരില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മാവില പത്മനാഭ​ൻെറ പത്തോളം ബാനറുകളും ബോര്‍ഡുകളുമാണ് കാണാതായത്. വാര്‍ഡി​ൻെറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ബോര്‍ഡുകളാണ് ഞായറാഴ്ച രാത്രി സി.പി.എം പ്രവര്‍ത്തകര്‍ എടുത്തുകൊണ്ടുപോയതെന്നാണ് പരാതി. വാർഡിൽ, സി.പി.എം പരാജയഭീതി മൂലമാണ് ബോര്‍ഡുകള്‍ നശിപ്പിച്ചതെന്ന് മാവില പത്മനാഭന്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് സ്ഥാനാര്‍ഥി പൊലീസില്‍ പരാതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.