കാട്ടാനപ്പേടിയില്‍ ആനറ ഗ്രാമം

കാട്ടാനപ്പേടിയില്‍ ആനറ ഗ്രാമം പടം: IRT_Kattana1IRT_Kattana2 കാട്ടാനയുടെ പരാക്രമം തടയാന്‍ രാത്രിയിലും തീകൂട്ടി കാവലിരിക്കുന്ന ആനറ ഗ്രാമവാസികൾ കാട്ടാന തകര്‍ത്ത ആനറയിലെ വാഴകൃഷിണ് ആനറ ഗ്രാമം. രാത്രിയായാല്‍ ഈ മേഖലയിലെ കുടുംബനാഥന്മാര്‍ വിവിധ ഗ്രൂപ്പുകളായി ഗ്രാമത്തി ൻെറ പലയിടങ്ങളില്‍ തീക്കൂനകള്‍ കൂട്ടി കാവലിരിക്കും. ഒന്നുറങ്ങിപ്പോയാല്‍ കാട്ടാനക്കൂട്ടം തങ്ങളുടെ ജീവനും സ്വത്തും ഇല്ലാതാക്ക​ും. കൊടുംതണുപ്പിനെപ്പോലും മറന്നുകൊണ്ട് കുറെ ജീവനുകള്‍ ഇവിടെ കാവലിരിക്കുകയാണ്​. അതിര്‍ത്തിയില്‍ കാവലിരിക്കുന്ന പട്ടാളക്കാരെപ്പോലെയാണ് വന്യമൃഗശല്യത്തില്‍നിന്ന്​ രക്ഷ നേടാന്‍ വനാതിര്‍ത്തികളില്‍ കുടുംബനാഥന്മാരും യുവാക്കളും കാവലിരിക്കുന്നത്​. കൂരിരുട്ടില്‍ ആനകളെ കാണാന്‍ സാധിക്കില്ല. അതുകൊണ്ട് തീക്കൂനയിട്ടാണ് കാവലിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് കൃഷി ചെയ്ത കപ്പയും വാഴയും തുടങ്ങി എല്ലാവിധ കാര്‍ഷിക വിളകളും കാട്ടാനകള്‍ പിഴുതുമറിക്കുമ്പോള്‍ കര്‍ഷകരുടെ ഹൃദയം തകരുകയാണ്​. ആനറയിലെ ചപ്പിലി നാരായണന്‍, ആശാരിപ്പറമ്പില്‍ റോയി, ആലുവേലില്‍ വക്കച്ചന്‍, മാമു തുടങ്ങിയവരുടെ കാര്‍ഷിക വിളകള്‍ കഴിഞ്ഞ ദിവസം കാട്ടാനകള്‍ നശിപ്പിച്ച് വൻനഷ്​ടം ഉണ്ടാക്കിയിട്ടുണ്ട്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.