നഗരസഭ പ്രസിഡൻറ്, വൈസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ ഹൈകോടതി റദ്ദാക്കി

നഗരസഭ പ്രസിഡൻറ്, വൈസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ ഹൈകോടതി റദ്ദാക്കിവീരാജ്​പേട്ട: കുടകിലെ മൂന്ന്​ നഗരസഭകളിലേക്ക്​​ നവംബർ മൂന്നിന്​ നടന്ന പ്രസിഡൻറ്, വൈസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ ഹൈകോടതി റദ്ദാക്കി. വീരാജ്​പേട്ട, കുശാൽനഗർ, സോമവാർപേട്ട എന്നീ നഗരസഭകളിലേക്കാണ്​ തെരഞ്ഞെടുപ്പ്​ നടന്നിരുന്നത്​. സർക്കാറി​ൻെറ സീറ്റ്​ സംവരണത്തെ ചോദ്യം ചെയ്​ത്​​ മുതിർന്ന അഭിഭാഷകരായ എ.എസ്​. പൊന്നണ്ണ, എച്ച്​.എസ്​. ചന്ദ്രമൗളി എന്നിവരാണ്​ ഹരജി ഫയൽ ചെയ്​തിരുന്നത്​. ഹരജി ഫയലിൽ സ്വീകരിച്ച കോടതി, നവംബർ മൂന്നിന്​ നടന്ന സംസ്​ഥാനത്തെ 227 മുനിസിപ്പാലിറ്റികളിലെയും പ്രസിഡൻറ്, വൈസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പുകളും റദ്ദാക്കിയിട്ടുണ്ട്​. എതിർകക്ഷികൾക്ക്​ അപ്പീൽ നൽകാൻ 10 ദിവസ​ത്തെ കാലാവധിയും അനുവദിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.