രവിശങ്കർ തിരക്കിലാണ്; രാഷ്​ട്രീയത്തിന് സംഗീതം പകരാൻ..

രവിശങ്കർ തിരക്കിലാണ്; രാഷ്​ട്രീയത്തിന് സംഗീതം പകരാൻ..പടം: PYR_Ravi Shankar രവിശങ്കർ-രാഘവൻ കടന്നപ്പള്ളിപയ്യന്നൂർ: സംഗീതത്തിന് കൊടിനിറമുണ്ടോ, രാഷ്​ട്രീയമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറഞ്ഞാലും പ്രചാരണ രംഗത്ത് സംഗീതം കൊഴുക്കും.പ്രവർത്തകരെയും അണികളെയും ആവേശഭരിതമാക്കാൻ സമകാലീന രാഷ്​ട്രീയത്തിന് സംഗീതം പകരുകയാണ് പിലാത്തറ അറത്തിൽ ഗ്രാമത്തിലെ ഒ.കെ.രവിശങ്കർ.''ഒരുമയോടെ നിന്നിടാം ഒത്തുചേർന്നു നിന്നിടാം വിപ്ലവത്തിൻ പാതയിൽ ലക്ഷ്യമൊന്നു മാത്രമായ് എൽ.ഡി.എഫ്.....എൽ.ഡി.എഫ് സിന്ദാബാദ്''''ഞങ്ങളൊന്നു വന്നാൽ ശരിയാക്കീടുമെല്ലാം പറഞ്ഞതൊക്കെ മറന്നു നിങ്ങൾ, ചെയ്തതെത്ര ക്രൂരമാ കള്ളമൊന്നു മാത്രമേ ചെയ്തതുള്ളു ഇതുവരെ ചമച്ചുവിട്ട കഥകളെല്ലാം പൊളിയവേ ഇല്ല ഇല്ല വോട്ട് നിങ്ങൾക്കില്ല വോട്ട് ജയ്ജയ് യു.ഡി.എഫ്''''ഈ വിപത്തു മാറ്റണം നമുക്ക് ചേർന്നു നിൽക്കണം, മോദിയെന്ന നായക​ൻെറ പിന്നിലായി നിൽക്കണം, നന്മയെന്ന വൻമരത്തിൻ ചാരെ നമ്മൾ നിൽക്കണം ജയ് ജയ് ജയ് എൻ.ഡി.എ''തുടങ്ങി മൂന്നു മുന്നണികൾക്കും വേണ്ടി ഗാനങ്ങൾ രചിച്ച് ഈണം നൽകുന്ന തിരക്കിലാണ് രവിശങ്കർ. മാടായി കോളജിലെ പഠനകാലത്ത് ബന്ധുവും ഗുരുനാഥനുമായ സംഗീതജ്ഞൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയിൽ നിന്ന് പഠിച്ച വർണം പാടി സ്വാതി തിരുനാൾ സംഗീത കോളജിൽ പ്രവേശനം നേടിയ രവിശങ്കർ തുടർന്ന് സംഗീത സംവിധായകനും നടനുമെല്ലാമായി തിരുവനന്തപുരം കർമമണ്ഡലമാക്കുകയായിരുന്നു.സംഗീത കോളജിനടുത്തുള്ള കൊച്ചുക്ഷേത്രത്തിൽ ശാന്തി ചെയ്താണ് പഠന ജീവിതം. ദീപാരാധന കഴിഞ്ഞാൽ മണ്ഡപത്തിൽ സംഗീത സാധകം. അത് കേൾക്കാൻ ആളുകൾ വരും. അങ്ങനെ അത് സംഗീതക്കച്ചേരിയുടെ അരങ്ങേറ്റമായി. തുടർന്ന് സംഗീത സംവിധായകൻ ജി. ദേവരാജൻ മാസ്​റ്ററുടെ ട്രൂപ്പിൽ ഗായകനായും ആകാശവാണിയിൽ അനൗൺസറായും മാറി. ഗായകനാകാൻ മോഹിച്ച് നടനായ കഥയും രവിശങ്കറിനുണ്ട്. നിരവധി സീരിയലുകളിലും 'ഭർത്താവ്' സിനിമയിലും പ്രധാന വേഷം ചെയ്തു.സംഗീതജ്ഞനും അഭിനേതാവുമായുള്ള തിരക്കുള്ള യാത്രയിലാണ് തെരഞ്ഞെടുപ്പിലും സജീവമാകുന്നത്. തിരുവനന്തപുരത്തിനൊപ്പം കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രധാന സ്ഥാനാർഥികൾക്കുവേണ്ടി ഗാനങ്ങളുണ്ടാക്കാൻ സ്വന്തം നാട്ടിലെത്തി സ്ഥാനാർഥികളുടെ ചരിത്രവും പൊരുത്തവും ഒപ്പിച്ചെടുത്ത് അലങ്കാരമാക്കുകയാണിപ്പോൾ. കഴിഞ്ഞ നിയമസഭ, ലോക്​സഭ തെരഞ്ഞെടുപ്പുകളിലും രവിശങ്കർ രൂപപ്പെടുത്തിയ മൂന്ന് മുന്നണികളുടെയും തെരഞ്ഞെടുപ്പ് ഗാനങ്ങൾ കേരളക്കരയാകെ മുഴങ്ങിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.