വനിത സ്ഥാനാർഥിക്കെതിരെ സമൂഹ മാധ്യമത്തിൽ അപവാദ പ്രചാരണം

വനിത സ്ഥാനാർഥിക്കെതിരെ സമൂഹ മാധ്യമത്തിൽ അപവാദ പ്രചാരണംതളിപ്പറമ്പ്: ആന്തൂരിലെ എൽ.ഡി.എഫ് വനിത സ്ഥാനാർഥിക്കെതിരെ സമൂഹമാധ്യമം വഴി അപവാദ പ്രചാരണം നടത്തിയതായി പരാതി. മഹിള അസോസിയേഷൻ നേതാവും ആന്തൂർ നഗരസഭ കുറ്റിപ്രം വാർഡ് സ്ഥാനാർഥിയുമായ ഓമന മുരളീധരനെതിരെ ബി.ജെ.പി അപവാദ പ്രചാരണങ്ങൾ നടത്തിയെന്ന്​ ആരോപിച്ച് തളിപ്പറമ്പ്​ ഡിവൈ.എസ്.പിക്ക് പരാതി നൽകി. ഓമന മുരളീധര​ൻെറ ചിത്രം സഹിതം വോട്ടർമാരോടുള്ള അഭ്യർഥന എന്ന പേരിൽ വാട്സ്ആപ് വഴി മോശം സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ആന്തൂരിൽ ആറ് എൽ.ഡി.എഫ് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചതോടെയാണ് സ്ഥാനാർഥികൾക്കെതിരെ അപവാദപ്രചാരണങ്ങളുമായി ബി.ജെ.പി രംഗത്ത് വന്നതെന്ന്​ പറയുന്നു. കടമ്പേരിയിൽ ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുന്നുണ്ടെന്നും ഈ സംഭവങ്ങൾക്കെതിരെ ഡി.ജി.പിക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകുമെന്നും സി.പി.എം ജില്ല കമ്മിറ്റി അംഗം പി.കെ. ശ്യാമള പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.