വോട്ട് പാഴായിപ്പോയെന്ന് സങ്കടപ്പെടാതിരിക്കാൻ കൃത്യമായ വിലയിരുത്തൽ വേണം

വോട്ട് പാഴായിപ്പോയെന്ന് സങ്കടപ്പെടാതിരിക്കാൻ കൃത്യമായ വിലയിരുത്തൽ വേണം slug എ​ൻെറ തദ്ദേശം, എ​ൻെറ സ്വപ്നം അനീഷ് അൻവർ (സംവിധായകൻ) തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പി​ൻെറ പ്രത്യേകതയാണ്–––––––––––––––––––––––. നമ്മൾ നൽകിയ വോട്ട് പാഴായിപ്പോയെന്ന് ഒരിക്കലും സങ്കടപ്പെടാതിരിക്കാൻ കൃത്യമായ വിലയിരുത്തൽ നടത്തി വേണം സമ്മതിദാനാവകാശം വിനിയോഗിക്കാൻ. അടുത്ത അഞ്ചു വർഷം നമ്മുടെ പ്രതിനിധി ആരാകണമെന്ന് നിശ്ചയിക്കുമ്പോൾ അയാൾ/ അവൾ അതിന് പ്രാപ്തനാണോ എന്നതിനായിരിക്കണം പ്രഥമ പരിഗണന.നമ്മുടെ പ്രദേശത്തെ വൈദ്യുതി തൂണിലെ വിളക്ക് പ്രകാശിക്കുന്നില്ലെങ്കിൽ ആ കാര്യം മുതൽ പഞ്ചായത്ത് മെംബർക്ക് ചെയ്യാൻ കഴിയുന്ന ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സമയവും മനസ്സുമുള്ള ഒരു വ്യക്തിയാവണം തെരഞ്ഞെടുക്കപ്പെടേണ്ടത്. ഗ്രാമസഭയിലുയരുന്ന നിർദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും മുൻഗണന നൽകണം. വാർഡിലെ താമസക്കാരായ അർഹരായവർക്ക് വേർതിരിവില്ലാതെ ക്ഷേമ പെൻഷൻ ലഭ്യമാകുന്നതിന് കൈത്താങ്ങായി നിൽക്കാൻ തെരഞ്ഞെടുക്കപ്പെടുന്നവർ തയാറാവണം.രാഷ്​ട്രീയ പാർട്ടി ബന്ധത്തിലുപരി എല്ലാവരും പറയുന്ന ന്യായമായ കാര്യം ചെയ്തുതരാനും കൂടി ബാധ്യതയുള്ള ആളാവണം നമ്മൾ തെരഞ്ഞെടുക്കുന്ന പ്രതിനിധി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.