യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു മട്ടന്നൂര്‍: കീഴല്ലൂര്‍ പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസും ലീഗും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന എടയന്നൂര്‍ വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇത് സംബന്ധിച്ച് ജില്ല നേതാക്കള്‍ ചര്‍ച്ച ചെയ്​ത്​ തീരുമാനമെടുക്കും. സമവായമാകാത്ത സാഹചര്യത്തില്‍ രണ്ടാം വാര്‍ഡില്‍ കോണ്‍ഗ്രസും ലീഗും വെവ്വേറെ സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട സമയത്തിനുള്ളില്‍ തര്‍ക്കം അവസാനിപ്പിക്കാനാണ് നീക്കം. തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്ലാ വാര്‍ഡുകളിലും കോണ്‍ഗ്രസും ലീഗും വെവ്വേറെയാണ് മത്സരിച്ചിരുന്നത്. എന്നാല്‍, ഇത്തവണ തര്‍ക്കം നിലനില്‍ക്കുന്ന വാര്‍ഡ് ഒഴികെ മറ്റെല്ലാം വാര്‍ഡും യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. നിലവില്‍ എടയന്നൂര്‍, തെരൂര്‍ വാര്‍ഡുകളാണ് കോണ്‍ഗ്രസി​ൻെറ കൈയിലുള്ളത്.സ്ഥാനാര്‍ഥികള്‍: 1. ചാലോട് എം. ബഷീര്‍ (കോണ്‍ഗ്രസ്), 3. തെരൂര്‍ കൗലത്ത് (യു.ഡി.എഫ് സ്വതന്ത്ര), 4. തെരൂര്‍ പാലയോട് എന്‍.കെ. അനിത (കോണ്‍.), 5. എളമ്പാറ എ.കെ. സുധാറാണി (കോണ്‍.), 6. വെള്ളിയാംപറമ്പ് സി. വനജ (കോണ്‍.), 7. വായാന്തോട് പി. ഉഷ (കോണ്‍.), 8. കൊതേരി പി. റീന (കോണ്‍.), 9. പേരാവൂര്‍ എ.വി. സജീവ് കുമാര്‍ (കോണ്‍.) 10. കീഴല്ലൂര്‍ പാലയോട് എം.പി. വത്സല (കോണ്‍.) , 11. കീഴല്ലൂര്‍ കെ. സജീവന്‍ (കോണ്‍.), 12. കീഴല്ലൂര്‍ നോര്‍ത്ത് കെ.ടി. ബിന്ദു (കോണ്‍.), 13. കാനാട് സില്‍ജ വിനോദ് (കോണ്‍.), 14. പനയത്താംപറമ്പ് ഷൈമ മനോജ് (കോണ്‍).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.