പൈപ്പ്‌ പൊട്ടി കുടിവെള്ളം പാഴായി

പൈപ്പ്‌ പൊട്ടി കുടിവെള്ളം പാഴായി MTR-PIPE POTTAL VELLAM 1.jpgMTR-PIPE POTTAL VELLAM 2.jpgമട്ടന്നൂര്‍ ടൗണില്‍ കുടിവെള്ള പൈപ്പ് പൊട്ടിയപ്പോള്‍മട്ടന്നൂര്‍: വിവിധ പഞ്ചായത്തുകളില്‍ കുടിനീരെത്തിക്കുന്ന പൈപ്പ്‌ പൊട്ടി മട്ടന്നൂരില്‍ വെള്ളിയാഴ്​ചയും മണിക്കൂറുകളോളം വെള്ളം പാഴായി. നവീകരണം നടക്കുന്ന മട്ടന്നൂര്‍- തലശ്ശേരി റോഡില്‍ വ്യാഴാഴ്​ച പൈപ്പ്‌പൊട്ടിയ ഐ.ബി ജങ്​ഷനില്‍ തന്നെയാണ് വെള്ളിയാഴ്​ച രാവിലെയും പൈപ്പ്‌പൊട്ടിയത്. നവീകരിക്കുന്ന റോഡ് കഴുകുന്ന വിധത്തിലാണ് രണ്ടുദിവസമായി കുടിവെള്ളം കുതിച്ചൊഴുകി പാഴായത്. സംഭവം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും മണിക്കൂറുകള്‍ കഴിഞ്ഞാണ് കഴിഞ്ഞദിവസം പമ്പിങ്​ നിര്‍ത്തിവെച്ചത്. ഇന്നലെ മാത്രം ഒരു സെക്കൻഡില്‍ 240 ലിറ്റര്‍ എന്ന കണക്കില്‍ മൂന്ന്​ മണിക്കൂര്‍കൊണ്ട് 25.92 ലക്ഷംലിറ്റര്‍ വെള്ളമാണ് പാഴായത്. അനാസ്ഥകൊണ്ടും മറ്റും പ്രതിദിനം ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളമാണ്​ പാഴാകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.