അനധികൃത ചെങ്കൽ ഖനനം: നടപടി തുടങ്ങി

തളിപ്പറമ്പ്​: ചുഴലി വില്ലേജിലെ മാവിലൻപാറയിൽ ദേവസ്വം ഭൂമിയിൽ അനധികൃതമായി ചെങ്കൽ ഖനനം നടത്തുന്നുവെന്ന പരാതിയിൽ റവന്യൂ-പൊലീസ് വകുപ്പുകൾ ചേർന്ന്​ നടത്തിയ പരിശോധനയിൽ ആറ് കല്ലുകൊത്ത് യന്ത്രങ്ങൾ പിടിച്ചെടുത്തു. പ്രദേശത്ത് അനധികൃത ചെങ്കൽ ഖനനം നടക്കുന്നതായി അറിഞ്ഞതിനെെ തുടർന്ന് തളിപ്പറമ്പ്​ തഹസിൽദാറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും ചുഴലി വില്ലേജ് ഓഫിസർ സ്​റ്റോപ് മെമ്മോ നൽകുകയും ചെയ്തിരുന്നു. തുടർന്നും ഖനനം നടത്തിയതിനെ തുടർന്നാണ് സംയുക്ത പരിശോധന നടത്തിയത്. പരിശോധനക്ക് തളിപ്പറമ്പ്​ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർമാരായ ടി. മനോഹരൻ, ടി.വി. കൃഷ്ണരാജ്, റവന്യൂ ഇൻസ്പെക്ടർ ഇ. ബിജു, റവന്യൂ ഉദ്യോഗസ്ഥരായ ഒ. നാരായണൻ, എ.പി. രാജൻ, പി.ടി. സുനിൽകുമാർ, കെ. ബാലകൃഷ്ണൻ, ചുഴലി വില്ലേജ് ഓഫിസർ ടി.വി. രാജേഷ്, ശ്രീകണ്ഠപുരം സ്​റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ വി.വി. ബിജു, ജിമ്മി മാത്യു എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് തഹസിൽദാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.