അന്ന്​ വോട്ട് തേടിയിരുന്നത് പ്രയാസപ്പെട്ട്

അന്ന്​ വോട്ട് തേടിയിരുന്നത് പ്രയാസപ്പെട്ട്​ഓർമക്കൊടി പാറുമ്പോൾ--------------(തദ്ദേശീയം ) ചിത്രം:AJK_Vasudevan KT– 16 വർഷം അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന കെ.ടി. വാസുദേവൻ'സമൂഹ മാധ്യമങ്ങൾ അരങ്ങുതകർക്കുന്ന ഇക്കാലത്ത്​ എല്ലാം എളുപ്പം' അഞ്ചരക്കണ്ടി: പതിറ്റാണ്ടുകൾ മുമ്പത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തി​ൻെറ ഓർമകൾ പങ്കുവെക്കാനുണ്ട് കെ.ടി. വാസുദേവന്. 1979 മുതൽ 1995 വർഷം വരെ അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരുന്ന ഇദ്ദേഹം തെരഞ്ഞെടുപ്പ്​ ഒാർമകൾ പങ്കുവെക്കുകയാണ്​. വാട്സ് ആപ്പും ഫേസ്​ബുക്കുമടക്കമുള്ള സമൂഹ മാധ്യമങ്ങൾ വഴി തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന ഈ കാലത്തെ പ്രചാരണത്തേക്കാൾ ഏറെ പ്രയാസപ്പെട്ടായിരുന്നു അന്ന്​ വോട്ട് തേടിയിരുന്നത്. കാടും മേടും കടന്ന് നടക്കണം. വോട്ടർമാരെ തേടി വീട്ടിലെത്തുമ്പോൾ അവർ ഉണ്ടായിരിക്കില്ല. എല്ലാവരും പണിക്ക് പോയിരിക്കും. ചിഹ്നവും സ്ഥാനാർഥിയെ പരിചയപ്പെടുത്തലുമാണ്​ പ്രധാന ലക്ഷ്യം. വോട്ടർമാരെ ഒരു തവണയെങ്കിലും നേരിട്ട് കണ്ട് വോട്ടുതേടിയിരുന്നു. എല്ലാ വോട്ടർമാരെയും ഒരുതവണയെങ്കിലും കാണൽ വല്ലാത്ത കടമ്പ തന്നെയെന്ന്​ വാസുദേവൻ ഒാർക്കുന്നു. മൈക്ക് സംവിധാനമില്ലാത്ത ആ കാലത്ത് മെഗാഫോൺ ഉപയോഗിച്ചാണ് പൊതുയോഗങ്ങൾ സംഘടിപ്പിച്ചിരുന്നത്. ഒരു വോട്ട​െറ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഇന്നത്തെ സ്ഥാനാർഥിയുടെ കൈയിലും ഫോണിലുമാണുള്ളത്. എന്നാൽ, ഒരോ മുക്കിലും മൂലയിലുമുള്ള വോട്ടർമാരുടെ വിവരങ്ങൾ മുഴുവൻ വാസുദേവ​ൻെറ മനസ്സിൽ മനഃപാഠമായിരുന്നു. ഏത് വോട്ടർമാരെയും കാണുമ്പോൾ വോട്ടുപിടുത്തം ചെറുപുഞ്ചിരിയിലൂടെയായിരുന്നു. അതിനുശേഷമേ മറ്റ് വോട്ട് വിശേഷങ്ങൾ പങ്കുവെക്കുകയുള്ളു. ഇന്നത്തെ രാഷ്​ട്രീയക്കാർക്കും സ്ഥാനാർഥികൾക്കും വോട്ടുപിടുത്തം കുറച്ചുകൂടി എളുപ്പമെന്നാണ് വാസുദേവ​ൻെറ വാദം. ദാഹവും വിശപ്പും സഹിച്ച് കാൽനടയിലാണ് തെരഞ്ഞെടുപ്പ്​ പ്രവർത്തനങ്ങൾ പൂർണമായും നടത്തിയത്. ആ തെരഞ്ഞെടുപ്പ് ചിത്രങ്ങൾ വാസുദേവ​ൻെറ മനസ്സിൽ ഇന്നും മായാതെ നിൽക്കുകയാണ്. ഓടക്കടവിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയാണ് കെ.ടി. വാസുദേവൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.