കെട്ടിവെക്കാനുള്ള തുക നൽകി

കെട്ടിവെക്കാനുള്ള തുക നൽകി ഫോട്ടോ: SKPM LDF എൽ.ഡി.എഫ് ചെങ്ങളായി പഞ്ചായത്ത് പ്രകടന പത്രിക നേതാക്കൾ പ്രകാശനം ചെയ്യുന്നുശ്രീകണ്ഠപുരം: ചെങ്ങളായി 12ാം വാർഡ് പെരിങ്കോന്നിൽ ഇടതു സ്ഥാനാർഥി എ. ജനാർദനന് കെട്ടിവെക്കാനുളള തുക ഡി.വൈ.എഫ്.ഐ പ്രവർത്തകർ നൽകി. പെരിങ്കോന്നിൽ നടന്ന യുവജന കൺവെൻഷനിലാണ് തുക നൽകിയത്. കൺവെൻഷൻ സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം പി.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എസ്. അനുരാഗ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി എ. ജനാർദനൻ, ലോക്കൽ സെക്രട്ടറി എം.വി. വിനോദ്, ഇ.കെ. സുനന്ദ്, ഇ.വി ഷാജി എന്നിവർ സംസാരിച്ചു. ബിപിൻ ബാബു സ്വാഗതവും എം.വി. നാരായണൻ നന്ദിയും പറഞ്ഞു. പ്രകടന പത്രിക പ്രകാശനം ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിൽ എൽ.ഡി.എഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു. സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ് അംഗം പി.വി. ഗോപിനാഥ്, ഏരിയ സെക്രട്ടറി എം. വേലായുധൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.വി. സുമേഷ്, കെ. ജനാർദനൻ, വി.പി. മോഹനൻ, കെ.കെ. രഘുനാഥൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.