വലതുപക്ഷത്താണ്​ ഇരിക്കൂർ

മുസ്​ലീംലീഗി​ൻെറയും യു.ഡി.എഫി​ൻെറയും ഉരുക്കു കോട്ടയായ ഇരിക്കൂറിൽ ഇത്തവണ മത്സരം തീപാറും. 2005 വരെ യു.ഡി.എഫ് മാത്രം ഭരണം നടത്തിയ ഇരിക്കൂറിൽ 2005ൽ അട്ടിമറിയിലൂടെ എൽ.ഡി.എഫ് ഭരണത്തിലെത്തിയിരുന്നു. തുടർന്ന് 2010ൽ യു.ഡി.എഫിൽ ഐ.എൻ.എൽ ഘടകക്ഷിയായതോടെ എൽ.ഡി.എഫി‍‍ൻെറ ഭരണം അവസാനിക്കുകയായിരുന്നു. എന്നാൽ 2015ൽ ചിത്രം ആകെ മാറിമറിഞ്ഞു. യു.ഡി.എഫ് മുന്നണി ഇല്ലാതെ മുസ്​ലീംലീഗ്, കോൺഗ്രസ് ഒറ്റക്കൊറ്റക്കും എൽ.ഡി.എഫ് വേറെയും പോർക്കളത്തിൽ ഏറ്റുമുട്ടി. ത്രികോണ മത്സരത്തിൽ ലീഗ് –എട്ട്​, സി.പി.എം സ്വതന്ത്രയടക്കം –മൂന്ന്​, കോൺഗ്രസ്​ –രണ്ട്​ എന്നിങ്ങനെയായി കക്ഷിനില. ഒരേ പാർട്ടിയിലെ ഒരേ തറവാട്ടുകാരായ കെ.ടി. അനസും കെ.ടി. നസീറുമായിരുന്നു പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരാർഥികൾ. സംസ്ഥാന പ്രസിഡൻറി​ൻെറ അന്തിമ തീരുമാനപ്രകാരം ഇരുവരും രണ്ടര വർഷം വീതം പ്രസിഡൻറാവാനും ആദ്യത്തെ ടേമിൽ കെ.ടി.നസീർ പ്രസിഡൻറാവാനും രണ്ടാമത്തെ ടേമിൽ കെ.ടി. അനസ് പ്രസിഡൻറാവാനും നറുക്കെടുപ്പു വഴി തീരുമാനമാകുകയായിരുന്നു. പടിയൂർ കല്യാട് ചുവന്ന ഉരുക്കുകോട്ട മലയോര കർഷിക മേഖലയിലെ പടിയൂർ കല്യാട് പഞ്ചായത്ത് നാളിതുവരെ എൽ.ഡി.എഫി​ൻെറ ഉരുക്കു കോട്ടയാണ്. 2000ത്തിൽ പഞ്ചായത്ത് രൂപവത്​കരിച്ചതു മുതൽ ഇവിടെ ഇടതു മുന്നണി തന്നെയാണ് തുടർച്ചയായി ഭരണം നടത്തിയത്. ആകെയുള്ള 13 വാർഡുകളിൽ എൽ.ഡി.എഫ് –8 ( സി.പി.എം –6, സി.പി.ഐ –1, ജനതദൾ –1), യു.ഡി.എഫ് –5 ( കോൺഗ്രസ് –4, ലീഗ് –1) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. എൽ.ഡി.എഫ്​ ഇത്തവണ നില കൂടുതൽ മെച്ചപ്പെടുത്തി തുടർ ഭരണം നിലനിർത്താനാണ് സാധ്യത. പെരിങ്ങോം വയക്കര ഇടത്തോട്ടാണ്​​ 2000 മുതല്‍ ഇടതുമുന്നണി ഭരണത്തിലുള്ള പെരിങ്ങോം വയക്കര പഞ്ചായത്ത് യു.ഡി.എഫിന് ഇപ്പോഴും ബാലികേറാ മലയാണ്. ഇപ്പോഴത്തെ പെരിങ്ങോം വയക്കര, ചെറുപുഴ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന പഴയ പെരിങ്ങോം വയക്കരയില്‍ കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും വിസ്​തൃതമായ പഞ്ചായത്തിനെ രണ്ടായി വിഭജിച്ചശേഷം നടന്ന നാലു തെരഞ്ഞെടുപ്പുകളിലും ഭരണം പിടിക്കാന്‍ യു.ഡി.എഫിനായില്ല. ആകെയുള്ള 16 വാര്‍ഡുകളില്‍ മിക്കതും ഇപ്പോഴും സി.പി.എമ്മി‍‍ൻെറ ഉരുക്കുകോട്ടകളായി നില്‍ക്കുന്നു. 2010ല്‍ അഞ്ച്​ സീറ്റുകളില്‍ ജയിക്കാന്‍ യു.ഡി.എഫിനു കഴിഞ്ഞെങ്കിലും 2015ലെ തെരഞ്ഞെടുപ്പില്‍ അത് നാല്​ സീറ്റിലൊതുങ്ങി. ഇടതുമുന്നണിയില്‍ സി.പി.എം മാത്രമാണ് ഇത്തവണയും മത്സരരംഗത്തുള്ളത്. മറ്റു ഘടക കക്ഷികള്‍ക്കൊന്നും പഞ്ചായത്തില്‍ കാര്യമായ വേരോട്ടമില്ല. എന്നാല്‍ യു.ഡി.എഫില്‍ കോണ്‍ഗ്രസും ലീഗും മത്സരരംഗത്തുണ്ട്. കഴിഞ്ഞ തവണ രണ്ടുസീറ്റുകളില്‍ മത്സരിച്ച ലീഗിന് ഇത്തവണ മൂന്ന്​ സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഇരുമുന്നണിയിലെയും സ്ഥാനാര്‍ഥിപ്പട്ടികയില്‍ എല്ലാവരും പുതുമുഖങ്ങളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. പഞ്ചായത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്ന കാര്യമായ സാഹചര്യങ്ങളൊന്നും നിലവിലില്ലാത്തതിനാല്‍ മത്സരത്തിന് വീറും വാശിയും ഇല്ല എന്നും പറയാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.