തളിപ്പറമ്പ് മുസ്​ലിം ലീഗ് സ്ഥാനാർഥികൾ

തളിപ്പറമ്പ്: നഗരസഭയിലേക്കുള്ള മുസ്​ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 17 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെയാണ് തളിപ്പറമ്പില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. നഗരസഭയില്‍ നടത്തിയ വികസന ​പ്രവർത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രചാരണം നടത്തുകയെന്നും മുഴുവന്‍ സീറ്റുകളിലും വിജയം ഉറപ്പാക്കുമെന്നും കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് വര്‍ധിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. മുന്‍ കൗണ്‍സിലര്‍ പരേതനായ കൊങ്ങായി മുസ്തഫയുടെ മകള്‍ മുര്‍ഷിദ, മുക്കോല വാര്‍ഡില്‍നിന്നും ജനവിധി തേടും. ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് മുര്‍ഷിദയെയാണ്. എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡൻറ്​ അഡ്വ. ഹബീബ് റഹ്മാ​ൻെറ സഹോദരി റഹ്മത്ത് ബഷീര്‍ ബദരിയ നഗറിലും മത്സരിക്കും. നിലവിൽ യു.ഡി.എഫിലെ മുസ്​ലിം ലീഗിന് 15 സീറ്റും കോണ്‍ഗ്രസിന് ഏഴ് സീറ്റും എല്‍.ഡി.എഫിൽ സി.പി.എം 11സീറ്റും ബി.ജെ.പിക്ക് ഒരു സീറ്റുമാണ് കക്ഷിനില. സ്ഥാനാർഥികൾ: വാർഡ്, പേര് ക്രമത്തിൽ: 1. കുപ്പം- കെ.എം. മുഹമ്മദ് കുഞ്ഞി, 4.മുേക്കാല -ബി. മുർഷിദ, 5.ഞാറ്റുവയൽ -പി.കെ. റസിയ, 6. കാര്യാമ്പലം -കെ.പി. ഖദീജ, 7. സലാമത്ത് നഗർ -പി.കെ. സാഹിദ, 8. കുണ്ടാങ്കുഴി- കൊടിയിൽ സലിം, 9. സയ്യിദ് നഗർ - പി. റജൂല, 10. ആസാദ് നഗർ- പി.സി. നസീർ, 11. പുഷ്പഗിരി - ടി. മുനീറ ടീച്ചർ, 12. അള്ളാംകുളം -എം.കെ. ഷബിത, 13. ഫാറൂഖ് നഗർ -എം. സജ്ന, 14. ബദരിയ്യ നഗർ- റഹ്മത്ത് ബഷീർ, 15. മന്ന- സി. മുഹമ്മദ് സിറാജ്, 16. ഹബീബ്നഗർ - സി. നുബ്​ല, 17. ടൗൺ - പി.പി. മുഹമ്മദ് നിസാർ, 24. തുരുത്തി- ഒ. ജാഫർ, 26. ഏഴാംമൈൽ - പി. മറിയംബി. വാര്‍ത്തസമ്മേളനത്തില്‍ മഹമൂദ് അള്ളാംകുളം, പി.കെ. സുബൈര്‍, സി.പി.വി. അബ്​ദുല്ല, പി. മുഹമ്മദ് ഇഖ്ബാല്‍, കെ. മുഹമ്മദ് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.